മുംബൈ: 500 രൂപക്ക് പുറമെ നൂറ് രൂപയുടെ പുതിയ സീരിസ് നോട്ടുകളും പുറത്തിറക്കുന്നതായി റിസര്‍വ്വ് ബാങ്ക്. എന്നാല്‍ പുതിയ നോട്ടുകള്‍ക്കൊപ്പം പഴയ നൂറ് രൂപ നോട്ടുകള്‍ക്കും നിയമസാധ്യത ഉണ്ടാകും. പരിഷ്‌കരിച്ച പുതിയ നോട്ടുകള്‍ 2005 ലെ മഹാത്മ ഗാന്ധി സീരിസിന് സമാനമായായിരിക്കും രൂപകല്‍പന ചെയ്യുക.

പുതിയ നോട്ടുകളില്‍ സുരക്ഷയ്ക്കായുള്ള ബ്ലീഡ് ലൈനുകളും വലിയ തിരിച്ചറിയല്‍ അടയാളങ്ങളും ഉണ്ടാകുമെന്നും ആര്‍.ബി.ഐ അറിയിച്ചു.അതേസമയം ആയിരം രൂപയുടെ പുതിയ നോട്ടുകളും റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്നുണ്ടെന്ന വാര്‍ത്തയും ഉണ്ട്.