സാധാരണക്കാരനായി നിയമ നടപടി നേരിടണം; തോമസ് ചാണ്ടി രാജി വെക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing സാധാരണക്കാരനായി നിയമ നടപടി നേരിടണം; തോമസ് ചാണ്ടി രാജി വെക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി

കൊച്ചി: കായല്‍ കൈയേറ്റ വിഷയത്തില്‍ ആരോപണ വിധേയനായ തോമസ് ചാണ്ടി രാജി വെക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി.കളക്ടറുടെ റിപ്പോര്‍ട്ടിനെതിരായി ഹൈക്കോടതിയെ സമീപിച്ച തോമസ് ചാണ്ടിക്ക് കടുത്ത പരാമര്‍ശങ്ങളാണ് നേരിടേണ്ടി വന്നത്. മന്ത്രിസ്ഥാനത്തിരുന്നു സര്‍ക്കാരിനെതിരെ എങ്ങനെ ഹര്‍ജി നല്കാന് കഴിയുമെന്ന് ചോദിച്ച കോടതി, മന്ത്രി സ്ഥാനം രാജി വാക്കുന്നതാണുചിതമെന്നു തോമസ് ചാണ്ടിയോട് പറഞ്ഞു.ദന്ത ഗോപുരത്തില്‍ നിന്ന് താഴെയിറങ്ങി വന്ന് സാധാരണക്കാരനായി നിയമ നടപടി നേരിടണമെന്ന് പറഞ്ഞ കോടതി, മന്ത്രിയായിരുന്നുകൊണ്ട് നിങ്ങളുടെ ഉദ്ദേശം നടക്കില്ലെന്നുംപരാമര്‍ശിച്ചു.സര്‍ക്കാരിന് നിങ്ങളില്‍ വിശ്വാസമില്ലെന്നും, ഹര്‍ജിയില്‍ ഒന്നാമാത്തെ കക്ഷി സര്‍ക്കാരാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

 

അതെ സമയം തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന് എന്‍.സി.പിയിലെ ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായി നടന്ന ഭാരവാഹി യോഗത്തിലാണ് ഒരുവിഭാഗം നേതാക്കള്‍ രാജിആവശ്യം ഉന്നയിച്ചത്. യോഗത്തില്‍ മന്ത്രി രാജിവെയ്ക്കണമെന്ന് ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടുവെന്നാണ് വിവരം. മുന്നണി മര്യാദ പാലിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

0Shares