സാക്ഷി മഹാരാജ് എം.പി ക്കെതിരെ നടപടിയെടുക്കണം: പി.കെ.ശ്രീമതി

  • Post category:news
  • Reading time:1 min read
You are currently viewing സാക്ഷി മഹാരാജ് എം.പി ക്കെതിരെ നടപടിയെടുക്കണം: പി.കെ.ശ്രീമതി

കണ്ണൂര്‍: പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിനെ പിന്തുണച്ചു പാര്‍ലമെന്റ് അംഗം സാക്ഷി മഹാരാജ് നടത്തിയ പ്രസ്താവനക്കെതിരെ നടപടിയെടുക്കണമെന്ന് പി.കെ ശ്രീമതി എം.പി. ഇത് ആവശ്യപ്പെട്ടു ദേശീയ വനിതാ കമ്മീഷന്‍ അംഗം ലളിതാ കുമാരമംഗലത്തിനും സ്പീക്കര്‍ സുമിത്രാ മഹാജനും പരാതി നല്‍കിയതായി എം.പി. പരാതി നല്‍കിയ പെണ്‍കുട്ടിയെയും, വിധി പ്രസ്താവിച്ച കോടതിയെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു സാക്ഷി മഹാരാജ് എം.പി നടത്തിയ പ്രസ്താവന. നിയമനിര്‍മാണ സഭയായ പാര്‍ലമെന്റിലെ അംഗമായ സാക്ഷി മഹാരാജ് എം.പി യുടെ ഭാഗത്തു നിന്നും ഉണ്ടായ ഈ പ്രതികരണം അങ്ങേയറ്റം അപലപനീയമാണ്.

ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ബിജെ.പി പാര്‍ലമെന്റ് അംഗം സ്ത്രീകള്‍ക്കെതിരെയും നീതിന്യായ വ്യവസ്ഥയ്‌ക്കെതിരെയും നടത്തിയ ഇത്തരം പ്രസ്താവനകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണം. പ്രസ്ഥാവനയുടെ അടിസ്ഥാനത്തില്‍ എം.പി ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരും വനിതാ കമ്മീഷനും തയ്യാറാകണമെന്നു പി.കെ.ശ്രീമതി ടീച്ചര്‍ എം.പി പ്രസ്താവനയില്‍ പറഞ്ഞു.

 

0Shares