സഹോദര സ്‌നേഹത്തിന് ഒരു ഉത്തമ ഉദാഹരണം: അനിയനെ ആക്രമിച്ച മുതലയെ ആക്രമിച്ച് ചേട്ടന്‍ സിംഹം.

  • Post category:news
  • Reading time:1 min read
You are currently viewing സഹോദര സ്‌നേഹത്തിന് ഒരു ഉത്തമ ഉദാഹരണം: അനിയനെ ആക്രമിച്ച മുതലയെ ആക്രമിച്ച് ചേട്ടന്‍ സിംഹം.

വെര്‍ജീനിയ: ഇക്കാലത്ത് മനുഷ്യന്മാര്‍ക്ക് പോലുമില്ലാത്തതാണ് രക്തബന്ധവും സ്‌നേഹബന്ധവും. എന്നാല്‍ അതില്‍ നിന്നെല്ലാം വിഭിന്നമായി പ്രവര്‍ത്തിക്കുന്നവരാണ് മൃഗങ്ങള്‍. പുഴ നീന്തി അക്കരെ കടക്കാന്‍ ശ്രമിക്കുമ്പോള്‍ അനിയന്‍ സിംഹത്തെ മുതല ആക്രമിക്കുന്നത് കണ്ട് മുതലയെ നേരിടുന്ന ഒരു ചേട്ടന്‍ സിംഹത്തിന്റെ വീഡിയോ വൈറലാകുന്നു.

സ്വന്തം ജീവന്‍ പോലും നോക്കാതെയാണ് ചേട്ടന്‍ സിംഹം അനിയന്‍ സിംഹത്തെ രക്ഷിക്കുന്നത്. മുതലയുമായുള്ള മല്‍പിടിത്തത്തിനിടെ അനിയനെ രക്ഷിക്കുകയും സ്വയം രക്ഷപ്പെടുകയും ചെയ്യുന്നുണ്ട് ഈ സിംഹം. സഫാരി കിംഗ്സ് വന്യജീവി സങ്കേതം സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികളാണ് ഈ അപൂര്‍വ്വ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

0Shares