സഹോദരിയുടെ മൃതദേഹത്തിന് 74 കാരി കാവലിരുന്നത് ഒന്നരവര്‍ഷം.

  • Post category:news
  • Reading time:1 min read
You are currently viewing സഹോദരിയുടെ മൃതദേഹത്തിന് 74 കാരി കാവലിരുന്നത് ഒന്നരവര്‍ഷം.

ബ്രുക്‌ലിന്‍: വീടിനുള്ളില്‍ സഹോദരിയുടെ മൃതദേഹത്തിനൊപ്പം 74 കാരി കഴിഞ്ഞത് ഒന്നരവര്‍ഷം. കാനഡ ബ്രൂക്‌ലിനിലെ ക്ലിന്റണ്‍ റോഡിലാണ് സംഭവം. 67 കാരിയായ ഹോപ് വീറ്റണും അവരുടെ സഹോദരിയായ ലിന്‍ഡ വാള്‍ഡ(74)നും മാത്രമാണ് 1920 ല്‍ പണികഴിപ്പിച്ച ഇരുനില വീട്ടില്‍ താമസിച്ചിരുന്നത്. ഒരു വര്‍ഷത്തിലധികമായി സഹോദരി വീറ്റണെയെ കാണാത്തത് എന്താണെന്ന് തങ്ങള്‍ ഇടയ്ക്കിടെ ചോദിക്കുമായിരുന്നു. എന്നാല്‍ ഈ ചോദ്യങ്ങളെയെല്ലാം ലിന്‍ഡ അവഗണിക്കുകയായിരുന്നു എന്നാണ് അയല്‍വാസികള്‍ പറഞ്ഞത്.

സംശയം തോന്നിയ പ്രദേശവാസികളാണ് പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് അഴുകി തീരാറായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അടുക്കളയിലെ മേശയ്ക്കടിയിലാണ് വീറ്റണിന്റെ മൃതദേഹം കിടന്നിരുന്നത്. 2015 ലെ വേനല്‍ കാലത്താകാം വീറ്റണെ മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. തന്റെ സഹോദരിക്ക് ഇടയ്ക്കിടെ അസുഖങ്ങള്‍ വരാറുണ്ടെന്നും താനാണ് ഭക്ഷണവും വെള്ളവും കൊടുത്തിരുന്നതെന്നും പിന്നീട് അസുഖം തനിയെ ഭേതമാവുകയും ചെയ്യാറുണ്ടെന്നാണ് ലിന്‍ഡ പോലീസിനെ അറിയിച്ചത്. ഇത്തവണയും ഇതുപോലെ ഭേതമാവുമെന്നാണ് കരുതിയതെന്നും എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലെന്നുമാണ് ലിന്‍ഡ പോലീസിനോട് പറഞ്ഞത്.

https://www.youtube.com/watch?v=ShLAnPVMVqA

0Shares