സഹോദരന്‍ ഫ്ലാറ്റിലെത്തിയപ്പോൾ വാതില്‍ തുറന്നില്ല, തുടർന്ന് അയല്‍വാസികൾ ചേർന്ന് വാതിൽ തകർത്ത് അകത്തുകയറി; 21 കാരിയായ സീരിയല്‍ നടിയെ കണ്ടത് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ

  • Post category:news
  • Reading time:1 min read
You are currently viewing സഹോദരന്‍ ഫ്ലാറ്റിലെത്തിയപ്പോൾ വാതില്‍ തുറന്നില്ല, തുടർന്ന് അയല്‍വാസികൾ ചേർന്ന് വാതിൽ തകർത്ത് അകത്തുകയറി; 21 കാരിയായ സീരിയല്‍ നടിയെ കണ്ടത് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ

ഹൈദരാബാദ്: സീരിയല്‍ നടിയായ നാഗാ ഝാന്‍സിയെ ഫ്ലാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തി. 21 കാരിയായ ഝാന്‍സി ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. ശ്രീ നഗര്‍ കോളനിയിലെ അപ്പാര്‍ട്ട്മെന്റ് ഫ്ലാറ്റിൽ തന്നെയാണ് നടി താമസിക്കുന്നത്. സംഭവസമയം നടി ഒറ്റയ്ക്കായിരുന്നു ഫ്ലാറ്റിൽ.സഹോദരന്‍ ഫ്ലാറ്റിലെത്തിയപ്പോൾ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികൾ ചേർന്ന് വാതിൽ തകര്‍ത്താണ് അകത്ത് കയറിയത്. ഈ സമയം സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. സംഭവം അറിഞ്ഞ പോലീസ് സ്ഥലത്തെത്തുകയും കേസേടുക്കുകയും ചെയ്തു.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ല സ്വദേശിനിയാണ്. മാ ടി.വിയിലെ ‘പവിത്ര ബന്ധന്‍’ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ച ഝാന്‍സി ബ്യൂട്ടി പാര്‍ലര്‍ ഉടമകൂടിയാണ്. മരണകാരണം വ്യക്തമല്ല.

0Shares