മുംബൈ: ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള യുവതിയുടെ ശല്യം സഹിക്കാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലാണ് ഞായറാഴ്ച സംഭവം നടന്നത്. പര്‍ഭാനിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ സച്ചിന്‍ മിത്കാരി(36)ആണ് ആത്മഹത്യ ചെയ്തത്. സംഭവ സ്ഥലത്തു നിന്നും ലഭിച്ച സച്ചിന്റെ ആത്മഹത്യ കുറിപ്പില്‍ നിന്നാണ് യുവതിയുടെ മാനസിക പീഡനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ പൊലീസിന് ലഭിച്ചത്. സച്ചിന്റെ ആശുപത്രിയിലെ തന്നെ സഹപ്രവര്‍ത്തകയായ ഒരു യുവതിയ്ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
വസ്മത് റോഡിലുള്ള വീട്ടില്‍ സച്ചിനെ അന്വേഷിച്ചെത്തിയ അയല്‍ക്കാരനാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ യുവാവിനെ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നെങ്കിലും അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. താന്‍ വിവാഹിതനാണെന്ന് സഹപ്രവര്‍ത്തകയായ അവരോട് പറഞ്ഞിട്ടും അവര്‍ അത് കൂട്ടാക്കിയില്ല. ബന്ധത്തിന് തയ്യാറായില്ലെങ്കില്‍ വലിയ പ്രത്യഘാതങ്ങള്‍ താന്‍ നേരിടേണ്ടിവരുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിരുന്നതായും സച്ചിന്റെ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നു. അന്വേഷണം ആരംഭിച്ച പൊലീസ് യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. സച്ചിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് വ്യക്തമാക്കി.
സഹപ്രവര്‍ത്തക നിരന്തരം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നു; യുവതിയുടെ ശല്യം കാരണം യുവാവ് ഒടുവില്‍ ചെയ്തത്