തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സഹകരണമേഖല നേരിടുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്നു. സഹകരണ ബാങ്കുകള്‍ക്കുള്ള നിയന്ത്രണം മാറ്റുക, പഴയ നോട്ടുകള്‍ സ്വീകരിക്കാനുള്ള അനുവാദം നല്‍കുക എന്നീ ആവശ്യങ്ങളില്‍ ഉൗന്നിക്കൊണ്ടുള്ള ചര്‍ച്ചയാണ് നടന്നത്. കേരളത്തിലെ സഹകരണ സംഘങ്ങളിലും ബാങ്കുകളിലും വന്‍ കള്ളപ്പണ നിക്ഷേപമാണ് ഉള്ളതെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെ എതിര്‍ക്കാന്‍ കൂടിയായിരുന്നു പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നത്. സഹകരണ മേഖലയിലെ കേന്ദ്ര നിലപാടിനെതിരെ നിയമസഭ പ്രമേയം പാസാക്കി.
