സലിം കുമാറി​ന്‍റെ സിനിമയിൽ പശു; സെൻസർ ബോർഡ്​ കത്രിക വെച്ചു; ദൈവമേ കൈ തൊഴാം കെ. കുമാറാകണം എന്ന സിനിമയ്ക്ക് സംഭവിച്ചത്

  • Post category:news
  • Reading time:1 min read
You are currently viewing സലിം കുമാറി​ന്‍റെ സിനിമയിൽ പശു; സെൻസർ ബോർഡ്​ കത്രിക വെച്ചു; ദൈവമേ കൈ തൊഴാം കെ. കുമാറാകണം എന്ന സിനിമയ്ക്ക് സംഭവിച്ചത്

ദൈവമേ കൈ തൊഴാം കെ. കുമാറാകണം എന്ന തന്റെ ചിത്രത്തിൽ നിന്നും സെൻസർബോർഡ്​ പശുവിനെ മുറിച്ച്​ മാറ്റിയെന്ന്​ സലീം കുമാർ. ചിത്രത്തിലുണ്ടായിരുന്ന പശുവിന്റെ ഒരു രംഗത്തിനാണ്​​ സെൻസർ ബോർഡ്​ കത്രിക വെച്ചത്. ജയറാം നായകനായ ചിത്രം​ തിയറ്ററുകളിലെത്തി.

ചെറുപ്പം മുതലേ വീട്ടിൽ പശുവിനെ വളർത്താറുള്ള തനിക്കാണ്​ ഇൗ ഗതി വന്നതെന്നും സലിം കുമാർ പറയുന്നു. വിവാദത്തിന്​ ഒരു സാധ്യതയുമില്ലാത്ത രംഗം മുറിച്ച്​ മാറ്റാൻ ബോർഡ്​ തീരുമാനിച്ചപ്പോൾ അതി​നെ വെല്ലുവിളിച്ച്​ കോടതി കയറേണ്ടതായിരുന്നു, റിലീസിങ്​ വൈകുന്നത്​ മൂലമാണ്​​​ അതിന്​ മുതിരാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.പശു നമ്മുടെ കയ്യിൽ നിന്നും പോയി. പശു എന്ന വാക്ക് ഉപയോഗിച്ചാൽ​ തന്നെ വർഗീയമാകുമെന്ന്​ സെൻസർബോർഡ്​ പറയുന്നു, ഒന്നിനെയും വിമർശിക്കാനാകാത്ത സാഹചര്യമാണ്​ ഇപ്പോഴെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.

0Shares