തിരുവനന്തപുരം: സംസ്ഥാനത്ത് 12 സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് അനുവദിച്ചു. ഇതോടെ സംസ്ഥാനത്ത് മൊത്തം 100 ബാറുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. പുതിയ മദ്യനയം ശനിയാഴ്ച നിലവില്‍വന്നെങ്കിലും ഒന്നാം തീയതി ഡ്രൈഡേ ആയതിനാല്‍ ബാറുകള്‍ തുറന്നിരുന്നില്ല. 2014 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ചിരുന്ന ത്രീസ്റ്റാര്‍ പദവിക്ക് മുകളിലുള്ള ഹോട്ടലുകള്‍ക്കാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്.

തുറന്ന ബാറുകളില്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത് എറണാകുളത്താണ്. ഇവിടെ 21 ബാറുകള്‍ക്കാണ് പുതുതായി ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്. എട്ട് പഞ്ചനക്ഷത്ര ബാറുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.