സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ ആദിവാസികള്‍ ഉള്‍പ്പടെ ഉള്ള ഗുണഭോക്താക്കള്‍ക്ക് ഗുണകരമായോ എന്ന് ഉറപ്പാക്കണം; അട്ടപ്പാടി സന്ദര്‍ശിച്ച്‌ മെയ് 21നകം ആദിവാസി ക്ഷേമ പദ്ധതികളുടെ സോഷ്യല്‍ ഓഡിറ്റിങ്ങ് നടത്തണമെന്ന് ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ ആദിവാസികള്‍ ഉള്‍പ്പടെ ഉള്ള ഗുണഭോക്താക്കള്‍ക്ക് ഗുണകരമായോ എന്ന് ഉറപ്പാക്കണം; അട്ടപ്പാടി സന്ദര്‍ശിച്ച്‌ മെയ് 21നകം ആദിവാസി ക്ഷേമ പദ്ധതികളുടെ സോഷ്യല്‍ ഓഡിറ്റിങ്ങ് നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടിയില്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ആദിവാസി ക്ഷേമ പദ്ധതികളുടെ സോഷ്യല്‍ ഒാഡിറ്റിങ് നടത്തണം എന്ന് ഹൈക്കോടതി. പാലക്കാട് ജില്ലാ ലീഗല്‍ അതോറിറ്റി ചെയര്‍മാനോടും സേക്രട്ടറിയോടും ഒാഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി. ആദിവാസി യുവാവ് മധുവിന്‍റെ മരണത്തെ തുടര്‍ന്ന് കോടതി സ്വമേധയാ എടുത്ത കേസിലാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്.

സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ ആദിവാസികള്‍ ഉള്‍പ്പടെ ഉള്ള ഗുണഭോക്താക്കള്‍ക്ക് ഗുണകരമായോ എന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. അട്ടപ്പാടി സന്ദര്‍ശിച്ച്‌ മെയ് 21നകം ഒാഡിറ്റിങ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് സുരേന്ദ്ര മോഹന്‍ നല്‍കി‍യ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹൈകോടതി കേസെടുത്തത്. ഇതിന് പിന്നാലെ പി. ദീപകിനെ അമിക്കസ് ക്യൂറി നിയോഗിച്ചു. ക്ഷേമ പദ്ധതികളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.

0Shares