സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തി; ഡോക്ടര്‍മാര്‍ക്ക് 60 വയസുവരെ ഇനി സേവനം തുടരാം

  • Post category:news
  • Reading time:1 min read
You are currently viewing സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തി; ഡോക്ടര്‍മാര്‍ക്ക് 60 വയസുവരെ ഇനി സേവനം തുടരാം

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭയോഗമാണ് ഈ തീരുമാനം എടുത്തത്.
ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 60 വയസ്സായി ഉയര്‍ത്തി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്റ്റര്‍മാരുടെ പെന്‍ഷന്‍ പ്രായം 60 ല്‍ നിന്ന് 62 വയസ്സായി വര്‍ധിപ്പിക്കും. പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം ആരോഗ്യമേഖലയിലെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത് കണക്കിലെടുത്താണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചത്. മിക്കവാറും ഇതര സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം കേരളത്തിലേക്കാള്‍ ഉയര്‍ന്നതാണ്. ബീഹാര്‍ 67, ആന്ധ്രാപ്രദേശ് 58, തെലുങ്കാന 60, മഹാരാഷ്ട്ര 60, കര്‍ണാടക 60, തമിഴ്നാട് 58, ഗുജറാത്ത് 62, ഉത്തര്‍പ്രദേശ് 62 ഇവിടങ്ങളില്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഇതിലും ഉയര്‍ന്നതാണ്.മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡുകളില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. കൂടാതെ ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗക്കാരുടേയും ഈഴവരുടെയും മറ്റ് പിന്നോക്കവിഭാഗത്തിന്റെയും സംവരണത്തിന്റെ തോത് ഉയര്‍ത്താനും തീരുമാനിച്ചു.ഈഴവര്‍ക്ക് നിലവിലുള്ള 14 ശതമാനമാണ് സംവരണം 17 ശതമാനമായി വര്‍ദ്ധിപ്പിക്കും. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുള്ള പത്ത് ശതമാനം സംവരണം 12 ശതമാനമായും ഈഴവര്‍ ഒഴികെയുള്ള പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് ശതമാനത്തില്‍ നിന്നും ആറു ശതമാനമായി സംവരണം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. ഇതിനാവശ്യമായ ചട്ട ഭേദഗതികള്‍ ഉടനെ തന്നെ കൊണ്ടുവരും. അതേസമയം പൊതുവെയുള്ള സര്‍ക്കാര്‍ നിയമനങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം കൊണ്ടുവരാന്‍ ഭരണഘടന ഭേദഗതികൊണ്ടുവരാനുള്ള സമ്മര്‍ദ്ദം സര്‍ക്കാര്‍ കേന്ദ്രത്തിന് മേല്‍ ചെലുത്തുമെന്നും പിണറായി പറഞ്ഞു.

0Shares