സര്‍ക്കാര്‍ ആശുപത്രിയുടെ ഒരു ഗതികേട്; രോഗിക്ക് വീല്‍ചെയറിനു പകരം നല്‍കിയത് കുട്ടികള്‍ കളിക്കുന്ന മുച്ചക്ര സൈക്കിള്‍.

  • Post category:news
  • Reading time:1 min read
You are currently viewing സര്‍ക്കാര്‍ ആശുപത്രിയുടെ ഒരു ഗതികേട്; രോഗിക്ക് വീല്‍ചെയറിനു പകരം നല്‍കിയത് കുട്ടികള്‍ കളിക്കുന്ന മുച്ചക്ര സൈക്കിള്‍.

ഹൈദരാബാദ്: ഡോക്ടറെ അടുക്കലേയ്ക്ക് പോകാന്‍ രോഗിക്ക് വീല്‍ചെയറിനു പകരം നല്‍കിയത് കുട്ടികള്‍ കളിക്കുന്ന മുച്ചക്ര സൈക്കിള്‍. ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ഹെല്‍പ്പ് ഡെസ്‌ക് അധികൃതരാണ് വീല്‍ചെയര്‍ ആവശ്യപ്പെട്ട രോഗിക്ക് സൈക്കിള്‍ നല്‍കിയത്. സൈക്കിളില്‍ രോഗി നീങ്ങുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ സംഭവം വിവാദമാവുകയായിരുന്നു.

150 രൂപ കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്നാണ് രോഗിക്ക് കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന മുച്ചക്ര സൈക്കിള്‍ നല്‍കിയത്. സംഭവം വിവാദമായതോടെ തെലങ്കാന സര്‍ക്കാര്‍ ആശുപത്രി അധികാരികളോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ രോഗിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനും നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പരാതി ലഭിച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങള്‍ വഴിയാണ് താന്‍ വിവരങ്ങള്‍ അറിഞ്ഞതെന്നും ആശുപത്രി സുപ്രണ്ട് പ്രതികരിച്ചു.

0Shares