ന്യൂഡല്‍ഹി: പുനര്‍നിയമനവുമായി ബന്ധപ്പെട്ട് സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ വീണ്ടും സര്‍ക്കാരിനെതിരായ വിധി. ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി സെന്‍കുമാറിനെ നിയമിക്കണമെന്ന സുപ്രീംകോടതിയടെ ഉത്തരവ് വൈകിപ്പിക്കുന്ന ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെയാണ് സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചിരിക്കുകയാണ്. മാത്രമല്ല, കോടതി ചെലവായി 25000 രൂപ സര്‍ക്കാര്‍ അടക്കുകയും വേണം. സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്ന് ഉത്തരവിട്ട ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസും പരിഗണിച്ചത്.