
കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിന് വെല്ലുവിളികളില്ലെന്നും സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന ആരോപണം തെറ്റാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. നിലവില്‍ സര്‍ക്കാരിന് പ്രതിസന്ധിയില്ല. എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ടുപോകില്ല. നിയസഭ ചേരുമ്പോള്‍ നിങ്ങള്‍ക്ക് ആ കാര്യം മനസിലാകുമെന്നും കെ.സി വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു.

വിദാന്‍സൗധയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം തുടരുകയാണ്. വിമത എം.എല്‍.എമാര്‍ യോഗത്തിനെത്തിയിട്ടില്ല. എം.എല്‍.എമാര്‍ മുംബൈയിലെ രഹസ്യ കേന്ദ്രത്തില്‍ തുടരുകയാണ്. അതേസമയം സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരേക്കാള്‍ കൂടുതല്‍ പേര്‍ ബി.ജെ.പിക്കൊപ്പമുണ്ടെന്നും 107 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നുമാണ് ബി.ജെ.പി നേതാവ് ശോഭ കരന്ത്‌ലജെ പറഞ്ഞത്.
കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിൻ്റെ ഭൂരിപക്ഷം 103 ലേക്ക് കൂപ്പുകുത്തിയെന്നും ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് വിഷയത്തില്‍ സപീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ പ്രതികരിച്ചത്. ഭരണഘടനയിലും നിയമത്തിലുമൂന്നിയായിരിക്കും തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. വിമത എം.എല്‍.എമാര്‍ ഇന്ന് രാവിലെ സ്പീക്കറെ കാണുമെന്നാണ് അറിയുന്നത്.
