കണ്ണൂര്‍: ഇന്ത്യന്‍ സര്‍ക്കാരിന് പെട്രോളും ഡീസലും അന്‍പതു രൂപയില്‍ താഴെ വില്‍ക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി സംസ്ഥാന നേതാവ് കെ. സുരേന്ദ്രന്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ബി.ജെ.പി നേതാവിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ‘ങ്ങക്ക് ഗിന്നസ് റെക്കോര്‍ഡ് ട്രൈ ചെയ്തൂടെ, ഇവനെ മണണ്ടനാക്കുന്ന ആരോ ഇവന്റെ കൂടെയുണ്ട്, സുരേന്ദ്രന്‍ ജന്മനാ മണ്ടനാണോ, ഉള്ളി സുരേ നിന്നെയാരാണ് കണക്ക് പഠിപ്പിച്ചത്, ജനങ്ങളെ ഇത്ര ദ്രോഹിച്ചിട്ടും ന്യായീകരിക്കാന്‍ തൊലിക്കട്ടിയുണ്ടല്ലോ’ ഇങ്ങനെ പോകുന്നു പരിഹാസ ശരങ്ങള്‍. സി.പി.എം കാരും ചില മാധ്യമ ശിഖണ്ഡികളും പെട്രോളിയം പ്രചാരവേല നടത്തുന്നതിന് മറുപടി പറയാതിരുന്നത് ഇത്തരം അപവാദപ്രചാരണങ്ങളെ അവഗണിക്കുന്നതാണ് നല്ലത് എന്ന് കരുതിയാണെന്നും സുരേന്ദ്രന്‍ കുറിച്ചിട്ടുണ്ട്.
കെ സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം
ഏതാനും മാസങ്ങളായി സുഡാപ്പികളും കമ്മികളും കൊമ്മികളും അവരെ പിന്തുണക്കുന്ന ചില മാധ്യമ ശിഖണ്ഡികളും പെട്രോളിയം വിലയെ സംബന്ധിച്ച് ഒരുപാട് പ്രചാരവേല നടത്തുന്നുണ്ട്. ഇതുവരെ മറുപടി പറയാതിരുന്നത് ഇത്തരം അപവാദപ്രചാരണങ്ങളെ അവഗണിക്കുന്നതാണ് നല്ലത് എന്ന് കരുതിയാണ്. എന്നാല്‍ എന്റെ ഏതു പോസ്ടിനും താഴെ വന്ന് ഇതു തന്നെ ചോദിക്കുന്ന ഇത്തരക്കാരുടെ ഉദ്ദേശം അറിഞ്ഞുകൊണ്ടു തന്നെ പറയട്ടെ അന്‍പതു രൂപയില്‍ താഴെ ഇന്ത്യാഗവണ്മെന്റിനു പെട്രോളും ഡീസലും വില്‍ക്കാന്‍ കഴിയും. ഒന്നുകില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുക അല്ലെങ്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി. എസ്. ടി യുടെ പരിധിയില്‍ കൊണ്ടുവരാന്‍ അനുവദിക്കുക. 2010 ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണാധികാരം എടുത്തു കളഞ്ഞത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും മോദി സര്‍ക്കാര്‍ കേന്ദ്രനികുതി കൂട്ടിയിട്ടുമില്ല. കള്ളും പെട്രോളും ലോട്ടറിയും ഇല്ലെങ്കില്‍ എന്നേ പൂട്ടിപ്പോകുമായിരുന്നു കേരളത്തിന്റെ ഖജനാവ്. കാല്‍ക്കാശിനു കൊള്ളാത്തവരുടെ ഗീര്‍വാണം ആരു ചെവിക്കൊള്ളാന്‍.
സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകള്‍

