
തിരുവനന്തപുരം:സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബി.ജെ.പി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയെ അനുകൂലിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പാണ്ഡെയുടെ പ്രസ്താവനയുടെ വിശദാംശം അറിയില്ലെന്ന് പറഞ്ഞ കുമ്മനം, ഇനിയൊരു അക്രമമുണ്ടായാലുള്ള കാര്യത്തെക്കുറിച്ചാണ് പാണ്ഡെ പറഞ്ഞതെന്ന് അഭിപ്രായപ്പെട്ടു.

അതേസമയം, സോഷ്യല്‍ മീഡിയയിലൂടെ കൂളിംഗ് ഗ്ലാസ് ധരിച്ചും അല്ലാതേയുമുള്ള തങ്ങളുടെ കണ്ണിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് മലയാളികള്‍ പാണ്ഡെയെ വെല്ലുവിളിച്ചത്. നിരവധി പേരാണ് ഇതിനോടകം ഈ ക്യാമ്പയിന്റെ ഭാഗമായി രംഗത്തെത്തിയിരിക്കുന്നത്. സരോജത്തിന് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. സി.പി.ഐ.എം പ്രവര്‍ത്തകരുടെ രോമത്തെപ്പോലും മുറിവേല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കലാപത്തിനുളള ആഹ്വാനമാണ് ബി.ജെ.പി നേതാവ് സരോജ് പാണ്ഡെ നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
