സരിത എസ്.നായര്‍ പണി തുടങ്ങി; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വീണ്ടും ബലാല്‍സംഗ കേസ്

  • Post category:news
  • Reading time:1 min read
You are currently viewing സരിത എസ്.നായര്‍ പണി തുടങ്ങി; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വീണ്ടും ബലാല്‍സംഗ കേസ്

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സോളാര്‍ കേസ് വീണ്ടും സജീവമാകുന്നു. സരിത എസ്.നായര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രത്യേകം നല്‍കിയ ബലാല്‍സംഗം പരാതികളില്‍ കേസെടുക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ ലൈഗീകമായി പീഡിപ്പിച്ചുവെന്ന പുതിയ രണ്ട് പരാതികളാണ് ഇപ്പോഴത്തെ അന്വേഷണ തലവാനായ എ.ഡി.ജി.പി അനില്‍ കാന്തിന് ഒരാഴ്ച മുമ്പ് നല്‍കിയത്. പൊലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സരിതയുടെ പുതിയ നീക്കം. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത, പിണറായി വിജയന് നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം മുമ്പ് തുടങ്ങിയിരുന്നു. എന്നാല്‍ സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് പിന്നാലെയായിരുന്നു സരിതയുടെ പുതിയ പരാതി. ബലാത്സംഗ പരാതിയില്‍ സരിതയുടെ മൊഴിയും രേഖപ്പെടുത്തി. പക്ഷെ ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന മുന്‍ ഡി.ജി.പി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശിപ്പും നിലപാടെടുത്തു. ഇതോയെയാണ് ഉമ്മന്‍ചാണ്ടി, കെ.സിവേണുഗോപാല്‍, എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ് തുടങ്ങിവര്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കി വഴി മുട്ടിയത്.
പ്രത്യേകം പ്രത്യേകം പരാതികളില്‍ കേസെടുക്കുന്നതില്‍ നിയമ തടസ്സമില്ലെന്ന് പൊലീസ് നിയമോപദേശം ഇപ്പോള്‍ ലഭിച്ചു. ഇതിന് പിന്നാലെയാണ് സരിത ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം പരാതികളുമായായി പൊലീസിനെ സമീപിക്കുകയായിരുന്നു. നേരത്തെ പരാതിയില്‍ പറഞ്ഞിരുന്ന ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രമണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവര്‍ക്കെതിരെ പ്രത്യേകം പരാതികള്‍ വൈകാതെ പൊലീസില്‍ നല്‍കുമെന്നാണ് വിവരം.

0Shares