ലഖ്‌നൗ: സയ്യിദ് മോഡി രാജ്യാന്തര ബാഡ് മിന്റണ്‍ ചാംമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധുവും ബി. സായ് പ്രണീതും ഫൈനല്‍ കടന്നു. സെമി ഫൈനലില്‍ ഇന്തോന്യേഷ്യയുടെ നാലാം സീഡ് ഫിത്രിയാനിയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ കടന്നത്.

ഇന്തോന്യേഷ്യയുടെ തന്നെ ഗ്രിഗോറിയ മരിസ്‌കയാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. നിലവിലെ ചാംമ്പ്യനും മൂന്നാം സീഡുമായ കെ.ശ്രീകാന്തിനെ അട്ടിമറിച്ചാണ് ഇന്ത്യയുടെ ബി. സായ് പ്രണീത് ഫൈനലില്‍ കടന്നത്. വനിത ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് വിഭാഗങ്ങളിലും ഇന്ത്യന്‍ സംഖ്യങ്ങള്‍ ഫൈനല്‍ കടന്നിട്ടുണ്ട്.
