തിരുവനന്തുപുരം: ജൈവകൃഷി വ്യാപനവുമായി ബന്ധപ്പെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച ജൈവകാര്‍ഷിക മണ്ഡലം അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജൈവകൃഷി രീതിയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നവയും,ജൈവ കൃഷിയിലേയ്ക്ക് മാറിയതുമായ നിയോജക മണ്ഡലങ്ങള്‍/ ഗ്രാമപഞ്ചായത്തുകള്‍/ മുന്‍സിപ്പാലിറ്റികള്‍/ കോര്‍പ്പറേഷനുകള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. ഏപ്രില്‍ 2016 മുതല്‍ ജൂലൈ 2017 വരെയുളള കാലയളവിലെ ജൈവകൃഷി പ്രോത്സാഹനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്.
മികച്ച നിയോജക മണ്ഡലത്തിന് യഥാക്രമം 10 ലക്ഷം, അഞ്ചു ലക്ഷം, മൂന്നുലക്ഷം രൂപയും, ജില്ലയിലെ മികച്ച ജൈവ കാര്‍ഷിക പഞ്ചായത്തിന് യഥാക്രമം മൂന്നുലക്ഷം, രണ്ടുലക്ഷം, ഒരുലക്ഷം രൂപയും സംസ്ഥാനത്തെ മികച്ച മുന്‍സിപ്പാലിറ്റിക്ക് യഥാക്രമം മൂന്നു ലക്ഷം, രണ്ടുലക്ഷം, ഒരുലക്ഷം രൂപയും സംസ്ഥാനത്തെ മികച്ച കോര്‍പ്പറേഷന് മൂന്നുലക്ഷം രൂപയുമാണ് അവാര്‍ഡ് തുക. ഓരോ വിഭാഗത്തിലും മത്സരിക്കുന്നവര്‍ നിശ്ചിത ഫോറത്തില്‍ ഈമാസം 30നു മുമ്പായി ബന്ധപ്പെട്ട പരിധിയിലെ കൃഷി ഉദ്യോഗസ്ഥരുടെ കൃഷി ഓഫീസര്‍, കൃഷി അസിസ്റ്റന്ററ് ഡയറക്ടറുടെ ശുപാര്‍ശയോടുകൂടി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട കൃഷി ഓഫീസറെയോ, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെയോ സമീപിക്കണമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചു.
സമ്പൂര്‍ണ്ണ ജൈവകാര്‍ഷിക മണ്ഡലം അവാര്‍ഡിനു അപേക്ഷകള്‍ ക്ഷണിച്ചു