
വത്തിക്കാൻ: യേശുവിന്‍റെ ഉയിർപ്പിനെ അനുസ്മരിച്ച് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. വത്തിക്കാനിലെ സെന്‍റ് പീറ്റർ ബസലിക്കയിൽ പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനകളും ശുശ്രൂശകളും നടന്നു. സമ്പത്തിനും വിജയങ്ങള്‍ക്കും പിന്നാലെ പായാതെ ദൈവവഴിയില്‍ സഞ്ചരിക്കാന്‍ വിശ്വാസികള്‍ക്ക് മാര്‍പാപ്പ ഈസ്റ്റര്‍ സന്ദേശം നൽകി.

മരണത്തോടൊപ്പം നമ്മുടെ ഭയത്തെയും പാപത്തെയും അതിജീവിച്ചവനാണ് യേശുദേവനെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. അർധരാത്രി മുതൽ ദേവലായങ്ങളിൽ പ്രത്യേക പ്രാർഥനകൾ നടന്നു. ലോകത്തിന്‍റെ പാപങ്ങൾ ചുമലിലേറ്റി കുരിശിൽ തറയ്ക്കപ്പെട്ട യേശുദേവൻ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റതിന്‍റെ സ്മരണയ്ക്കായാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്.
