സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അശ്ളീല വീഡിയോ എന്റേതല്ല , ദയവ് ചെയ്ത് ഉപദ്രവിക്കരുത്; അപേക്ഷയുമായി എം.80 മൂസ നായിക

  • Post category:news
  • Reading time:1 min read
You are currently viewing സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അശ്ളീല വീഡിയോ എന്റേതല്ല , ദയവ് ചെയ്ത് ഉപദ്രവിക്കരുത്; അപേക്ഷയുമായി എം.80 മൂസ നായിക

സോഷ്യല്‍ മീഡിയ എന്നത് സ്ത്രീകളെ ഏത് വിധേനയും അപമാനിക്കാനുള്ള ഇടമായി മാറുകയാണ്. ഒളിക്യാമറയും മോർഫിങ്ങും മാത്രമല്ല , മുഖസാമ്യം കൊണ്ട് പോലും സ്ത്രീകൾ സൈബർ ഇടങ്ങളിൽ അപമാനിക്കപ്പെടുന്നു . ഇപ്പോള്‍ ഇതാ, സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച അശ്ളീല വീഡിയോ തന്‍റെയല്ല എന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് എം.80 മൂസ എന്ന സീരിയലിലെ അഞ്ജു .

തന്‍റെ മുഖ സാദൃശ്യം ഉള്ള ഒരാളുടെ വീഡിയോ തന്റേതെന്ന് പറഞ്ഞ് പ്രചരിക്കുകയാണ്. 2 കൊല്ലമായി ഈ വീഡിയോ ഇറങ്ങിയിട്ട് എന്ന് കുട്ടി പറയുന്നു. ഇതിനെ പറ്റിയുള്ള വെളിപ്പെടുത്തലുമായി സീരിയലിലെ തന്നെ നായികയായ സുരഭിയും ആ കുട്ടിയും എത്തിയിരിക്കുകയാണ്. ഈ വീഡിയോ ഇറങ്ങിയതോടെ ആ കുട്ടി ആത്മഹത്യക്ക് വരെ ശ്രമിച്ചെന്ന് സുരഭി പറയുന്നു. വീഡിയോയ്ക്ക് എതിരെ ഒത്തിരി കേസുകൾ സമർപ്പിച്ചെങ്കിലും ഇപ്പോഴും അത് പ്രചരിക്കുകയാണ്. ഇതിന്‍റെ പേരിൽ ഒത്തിരി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും അഞ്ജു പറയുന്നു.

https://www.facebook.com/spmediaofficial/videos/625215097941316/

0Shares