സമൂഹ മാധ്യമങ്ങളില്‍ പ്രചാരണ വീഡിയോയുടെ പേരില്‍ നടക്കുന്നത് വ്യക്തിഹത്യ; പരാതിയുമായി കണ്ണൂരിലെ എല്‍.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍

  • Post category:news
  • Reading time:1 min read
You are currently viewing സമൂഹ മാധ്യമങ്ങളില്‍ പ്രചാരണ വീഡിയോയുടെ പേരില്‍ നടക്കുന്നത് വ്യക്തിഹത്യ; പരാതിയുമായി  കണ്ണൂരിലെ എല്‍.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്നുവെന്ന പരാതിയുമായി കണ്ണൂരിലെ എല്‍.ഡി.എഫ്- യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍. സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.


യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുളള പ്രചാരണ വീഡിയോയ്ക്ക് എതിരെയാണ് എല്‍.ഡി.എഫ് പരാതിയുമായി രംഗത്തെത്തിയത്. സുധാകരന്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ സ്ത്രീ വിരുദ്ധവും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതിയെ വ്യക്തിഹത്യ ചെയ്യുന്നതുമാണന്നാണ് എല്‍.ഡി.എഫിന്‍റെ പരാതി.

എന്നാല്‍, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരനെതിരെ വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന വിധം പ്രചാരണം നടത്തുന്നുവെന്നാരോപിച്ചാണ് യു.ഡി.എഫ് പരാതി നല്‍കിയത്.

0Shares