സമൂഹത്തിനോ സമുദായങ്ങള്‍ക്കോ നാണക്കേട്; സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി; പേരുമാറ്റത്തിന് നിര്‍ദേശം സമര്‍പ്പിച്ച സംസ്ഥാനങ്ങളില്‍ കേരളവും

  • Post category:news
  • Reading time:1 min read
You are currently viewing സമൂഹത്തിനോ സമുദായങ്ങള്‍ക്കോ നാണക്കേട്; സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി; പേരുമാറ്റത്തിന് നിര്‍ദേശം സമര്‍പ്പിച്ച സംസ്ഥാനങ്ങളില്‍ കേരളവും

ന്യൂഡല്‍ഹി:  സമൂഹത്തിനോ സമുദായങ്ങള്‍ക്കോ നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള പേരുകളുള്ള ഗ്രാമങ്ങള്‍/ സ്ഥലങ്ങള്‍ പേര് മാറ്റാന്‍ ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് പേരുമാറ്റത്തിന് വഴിയൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം അപകീര്‍ത്തികരമായ പേരുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചത് 30 അപേക്ഷകളാണ്.

ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. പേരുമാറ്റത്തിന് നിര്‍ദേശം സമര്‍പ്പിച്ച സംസ്ഥാനങ്ങളില്‍ രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍ പ്രദേശ്, ബീഹാര്‍, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കേരളം,കര്‍ണാടക, നാഗാലാന്റ് എന്നിവ ഉള്‍പ്പെടുന്നു.

21 അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒമ്പതെണ്ണം പരിശോധനയിലാണ്. പേരുമാറ്റുന്നതിനായി അപേക്ഷിക്കാന്‍ പ്രാദേശിക ഭരണകൂടം ആദ്യം സംസ്ഥാന സര്‍ക്കാരിന് പരാതി സമര്‍പ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ ജനഹിതം മാനിച്ച് അപേക്ഷ കേന്ദ്രത്തിലേക്ക് അയച്ചെങ്കില്‍ മാത്രമേ നടപടി പൂര്‍ത്തിയാകു.

സ്ത്രീകളെയും ട്രാന്‍സ്ജെന്‍ഡേഴ്സിനേയും, പട്ടികജാതിക്കാരെയും അപമാനിക്കുന്ന തരത്തിലുള്ള ചിലഗ്രാമങ്ങളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം തന്നെ ആലോചിച്ചിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

0Shares