
ഭോപാല്‍: ഗൗരി ലങ്കേഷിന് ആദരാഞ്ജലികളര്‍പ്പിച്ച് ആര്‍.എസ്.എസ്. ദീപാവലിയോടനുബന്ധിച്ച് എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള ‘ദിവാലി ബൈഠക്കി’ന്റെ ഭാഗമായാണിത്. ഗൗരി ലങ്കേഷിനൊപ്പം ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ അന്തരിച്ച യു.ആര്‍. റാവുവിനും സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള, അന്തരിച്ച പ്രമുഖര്‍ക്കും ആദരാഞ്ജലികളര്‍പ്പിച്ചിട്ടുണ്ട്.

സമൂഹത്തിനുവേണ്ടിയുള്ള ഗൗരി ലങ്കേഷിന്റെ പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് അവരെ ആദരിക്കുന്നതെന്ന് ആര്‍.എസ്.എസ്. പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ വൈദ്യ വ്യക്തമാക്കി. ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ളവര്‍ ബൈഠക്കില്‍ പങ്കെടുത്തു. ഗൗരിയുടെ കൊലപാതകത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കു നേരേ ശക്തമായ പ്രക്ഷോഭമാണ് രാജ്യത്ത് പ്രതിപക്ഷകക്ഷികള്‍ നടത്തിയത്.
