സമുദായത്തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ആര്‍.ഡി.ഓമാര്‍ കാണിക്കുന്ന അവധാനത പോലും ശബരിമല പ്രശ്‌നത്തില്‍ മുഖ്യമന്ത്രി കാട്ടിയില്ല; കടുത്ത വിമര്‍ശനവുമായി സി.പി.ഐ യോഗം

  • Post category:news
  • Reading time:1 min read
You are currently viewing സമുദായത്തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ആര്‍.ഡി.ഓമാര്‍ കാണിക്കുന്ന അവധാനത പോലും ശബരിമല പ്രശ്‌നത്തില്‍ മുഖ്യമന്ത്രി കാട്ടിയില്ല; കടുത്ത വിമര്‍ശനവുമായി സി.പി.ഐ യോഗം

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയെ വിശകലനം ചെയ്ത സി.പി.ഐ മലപ്പുറം ജില്ലാ കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനരം രാജേന്ദ്രനുമെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. നാട്ടിലെ ചെറിയ സമുദായത്തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ആര്‍.ഡി.ഓമാര്‍ കാണിക്കുന്ന അവധാനത പോലും ശബരിമല പ്രശ്‌നത്തില്‍ മുഖ്യമന്ത്രി കാട്ടിയില്ലെന്ന് യോഗത്തില്‍ ആരോപണമുയര്‍ന്നു.

ഇടതുപക്ഷത്തിന്‍റെ ‘ഐക്കണ്‍’ ആവേണ്ട അദ്ദേഹത്തിന്‍റെ മോശം പെരുമാറ്റം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. കാനം രാജേന്ദ്രനെതിരെയും വലിയ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. കാനം രാജേന്ദ്രന്‍ തുടക്കത്തില്‍ ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തിയായിരുന്നുവെങ്കിലും പിന്നീട് നാവ് കെട്ടിയിട്ട അവസ്ഥയിലായിരുന്നുവെന്നാണ് പ്രധാന വിമര്‍ശനം.

വനിതാ മതിലിന് പിറ്റേന്ന് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചത് വനിതാ മതിലില്‍ പങ്കെടുത്തവരുടെ പോലും വോട്ടില്ലാതാക്കി. സ്വന്തം ഭാര്യമാര്‍ പോലും എതിര്‍ നിലപാട് സ്വീകരിച്ചുവെന്ന് ചില അംഗങ്ങള്‍ പറഞ്ഞു.
പി.വി അന്‍വറിനെ പോലെ കളങ്കിതരുടെ സ്ഥാനാര്‍ത്ഥിത്വം തടയാനായില്ല. പി.വി അന്‍വറിന്‍റെ ആരോപണത്തെ സി.പി.ഐ നേതൃത്വം പ്രതിരോധിച്ചില്ലെന്നും വിമര്‍ശമുണ്ടായി.

0Shares