കണ്ണൂര്‍: തുടര്‍ച്ചയായുണ്ടാകുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ സാധാരണജനങ്ങള്‍ എന്നും ഭയപ്പാടോടുകൂടിയാണ് കഴിഞ്ഞുകൂടുന്നത്. അടിക്കടി ഉണ്ടാകുന്ന സംഘര്‍ഷവും പരസ്പര വിദ്യേഷ്യവും കത്തികൊണ്ട് പരിഹാരം കാണുന്ന ഒരുപറ്റം രാഷ്ട്രീയ ഭ്രാന്തന്മാര്‍ക്ക് തടയിടാന്‍ സര്‍ക്കാറുകള്‍ക്ക് കഴിയാത്തതാണ് കണ്ണൂരിനെ വീണ്ടും വീണ്ടും സംഘര്‍ഷ ഭരിതമാക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘര്‍ഷവും ഇതിന്റെ ഭാഗം തന്നെയാണ്. സംഘര്‍ഷം ഉണ്ടാകുമ്പോള്‍ മാത്രം സമാധാന യോഗം ചേരുന്ന സര്‍ക്കാര്‍ സംവിധാനം ഈ പ്രശ്‌നങ്ങള്‍ക്ക് തടയിടുന്നതില്‍ പൂര്‍ണ പരാജയമാണ് സംഭവിക്കുന്നതെന്ന് അവര്‍ ആരോപിക്കുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ പോലും ചില ഇടങ്ങളില്‍ മൗനം പാലിക്കുന്നതോടെ രാഷ്ട്രീയ കൊലപാതകവും അക്രമവും തുടരുക തന്നെ ചെയ്യും. ഉദ്യോഗസ്ഥ- പോലീസ് സംവിധാനം പൂര്‍ണമായും ഈ സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളേണ്ടത് അനിവാര്യമാണ്.
ഇന്ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരുന്ന സമാധാനയോഗം കണ്ണൂരിലെ സമാധാനത്തിന് തുടക്കമാകുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മട്ടന്നൂര്‍ മാലൂര്‍ മേഖലയിലും പാനൂരും സംഘര്‍ഷങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് യോഗം. ഈ യോഗത്തില്‍ ആരെല്ലാം പങ്കെടുക്കുമെന്നത് നമ്മുക്ക് കണ്ടറിയേണ്ടിവരും. ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എം നടത്തുന്ന അക്രമം തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബി.ജെ.പി പ്രതിനിധി സംഘം ഗവര്‍ണ്ണര്‍ പി സദാശിവത്തിന് പരാതി നല്‍കിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുള്‍പ്പെട്ട സംഘമാണ് നടപടി ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഗവര്‍ണ്ണര്‍ ബി.ജെ.പി സംഘത്തിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കണ്ണൂരിലെ സംഘര്‍ഷം കുമ്മനത്തിന്റെ അറിവോട് കൂടിയാണെന്നാണ് സി.പി.എം ആരോപിക്കുന്നത്.
സമാധാനയോഗം ഇന്ന്; കണ്ണുരിലെ സംഘര്‍ഷങ്ങള്‍ക്ക് അയവുണ്ടാകുമോ..?