സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാരുടെ സഹോദരനും എസ്.വൈ.എസ് സംസ്ഥാന ട്രഷററുമായ ഹാജി കെ.മമ്മദ് ഫൈസി തിരൂര്‍ക്കാട് നിര്യാതനായി.

  • Post category:news
  • Reading time:1 min read
You are currently viewing സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാരുടെ സഹോദരനും എസ്.വൈ.എസ് സംസ്ഥാന ട്രഷററുമായ ഹാജി കെ.മമ്മദ് ഫൈസി തിരൂര്‍ക്കാട് നിര്യാതനായി.

മലപ്പുറം : പ്രമുഖ മത പണ്ഡിതനും എസ്.വൈ.എസ് സംസ്ഥാന ട്രഷററുമായ ഹാജി കെ.മമ്മദ് ഫൈസി തിരൂര്‍ക്കാട് (68) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ 4 ന് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.  സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് അംഗം, പട്ടിക്കാട് ജാമിഅ നൂരിയ്യ സെക്രട്ടറി, സുപ്രഭാതം ദിനപത്രം ഡയറക്ടര്‍, സുന്നീ അഫ്കാര്‍ വാരിക എക്സിക്യുട്ടീവ് ഡയാക്ടര്‍, പട്ടിക്കാട് എം.ഇ.എ. എഞ്ചിനീയറിംഗ് കോളെജ് വൈസ് ചെയര്‍മാന്‍, കേരളാ പ്രവാസി ലീഗ് ചെയര്‍മാന്‍, സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന ചെയര്‍മാന്‍, സമസ്ത മലപ്പുറം ജില്ലാ ജോ. സെക്രട്ടറി തുടങ്ങി വിവിധ പദവികള്‍ വഹിച്ചു.

കൂടാതെ നിരവധി വിദ്യാഭാസ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിയും സംഘാടകനുമായിരുന്നു. പട്ടിക്കാട് ജാമിഅ: നൂരിയ്യയില്‍ നിന്നും ഫൈസി ബിരുദം നേടിയ മമ്മദ് ഫൈസി ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങി പ്രമുഖ പണ്ഡിതരുടെ ശിഷ്യത്വം നേടി. സഹോദരനും സമസ്ത ജനറല്‍ സെക്രട്ടറിയുമായ കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉള്‍പ്പെടെ പ്രമുഖ പണ്ഡിതരുടെ ദര്‍സുകളില്‍ മതപഠനം നടത്തി. ഖബറടക്കം വൈകുന്നേരം അഞ്ചിന് തിരൂര്‍ക്കാട് ജുമാമസ്ജിദില്‍ നടക്കും.

0Shares