പത്തനംതിട്ട: ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായി മാവേലിക്കര സബ് ജയിലില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിൻ്റെ ജാമ്യാപേക്ഷ റാന്നി ന്യായാലയ കോടതി ഇന്നു പരിഗണിക്കും.കഴിഞ്ഞദിവസം ഹിന്ദു മഹാസഭയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഈശ്വറിനെ പാലക്കാട് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് തിരുവല്ല മജിസ്‌ട്രേറ്റിൻ്റെ മുന്‍പില്‍ ഹാജരാക്കിയ രാഹുല്‍ ഈശ്വറിനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. നേരത്തേ ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ ജാമ്യം ലഭിച്ച രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിൻ്റെ പശ്ചാത്തലത്തിലാണ് റാന്നി കോടതി രാഹുല്‍ ഈശ്വറിൻ്റെ ജാമ്യം റദ്ദാക്കിയത്.
സബ് ജയിലില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും