
തിരുവനന്തപുരം: സബ് കളക്ടർ ദിവ്യ എസ്.അയ്യർ അധികാരദുർവിനിയോഗ വിവാദത്തിൽ. കോടികളുടെ സർക്കാർ ഭൂമി ചട്ടവിരുദ്ധമായി പതിച്ചുനൽകി എന്ന ആരോപണമാണ് ദിവ്യനേരിടുന്നത്. ഭർത്താവും എം.എൽ.എയുമായ കെ.എസ് ശബരീനാഥിന്‍റെ കുടുംബസുഹൃത്തിനാണ് ദിവ്യ ഭൂമി പതിച്ചുനല്‍കിയതായി ആരോപണം ഉയരുന്നത്.

രണ്ടായിരത്തി പതിനേഴ് ജൂലൈ ഒന്‍പതിന് ആണ് വിവാദങ്ങള്‍ക്ക് ആസ്പദമായ സംഭവം നടക്കുന്നത്. അനധികൃതമായി സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന ഭൂമി ഇലകമണ്‍ പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും നേരത്തെ ആവശ്യപ്പെട്ടതിനനുസരിച്ച് വര്‍ക്കല തഹസില്‍ദാര്‍ അന്വേഷണം നടത്തി 2017ല്‍ പിടിച്ചെടുത്തിരുന്നു.
ഈ ഭൂമിയില്‍ വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ അയിരൂര്‍ വില്ലേജില്‍ വില്ലിക്കടവ് പാരിപ്പള്ളിവര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്ന 27 സെന്റ് സ്ഥലം അയിരൂര്‍ പുന്നവിള വീട്ടില്‍ ലിജിക്ക് പതിച്ചു കൊടുത്തു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
