
ഗൃഹോപകരണ വില്‍പ്പന രംഗത്ത് സപ്ലൈകോയുടെ ആദ്യ എക്‌സ്‌ക്ലൂസീവ് ഷോറൂം ചേര്‍ത്തലയില്‍ പ്രവർത്തനം ആരംഭിച്ചു. മുന്‍നിര കമ്പനികളുടെ ഗൃഹോപകരണങ്ങള്‍ വന്‍ വിലക്കുറവില്‍ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഗൃഹോപകരണ ഷോറൂമുകള്‍ തുടങ്ങുമെന്ന് ഭഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.

എല്ലാ മുന്‍നിര കമ്പനികളുടെയും ഗൃഹോകരണങ്ങള്‍ ഇനി സപ്ലൈകോയില്‍ ലഭിക്കുന്നതായിരിക്കും. തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് അമ്പത് ശതമാനത്തിന് മുകളില്‍ വിലക്കുറവും ലഭിക്കും.സംസ്ഥാനത്തെ സപ്ലൈകോയുടെ 130 സ്റ്റോറുകള്‍ വഴി ഇതിനോടകം ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്നുണ്ട്. സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി ഇതിനോടകം നാല് കോടി രൂപയുടെ ഗൃഹോപകരണങ്ങള്‍ വിറ്റഴിച്ചു. അടുത്ത സാമ്പത്തികവര്‍ഷം 10 കോടി രൂപയുടെ വില്‍പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.
