സപ്തംബര്‍ 23 നു ലോകാവസാനമോ..? ; മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന പ്രവചനം തെറ്റാണെന്ന് ശാസ്ത്രജ്ഞര്‍

  • Post category:news
  • Reading time:2 mins read
You are currently viewing സപ്തംബര്‍ 23 നു ലോകാവസാനമോ..? ; മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും  പ്രചരിക്കുന്ന പ്രവചനം തെറ്റാണെന്ന് ശാസ്ത്രജ്ഞര്‍

ന്യൂയോര്‍ക്ക്: മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഒരു കഥ പ്രചരിക്കുകയാണ്, സപ്തംബര്‍ 23 നു അതായത് ഈ ശനിയാഴ്ച ലോകം അവസാനിമെന്നാണ് പറയുന്നത്. ലോകമെമ്പാടുമുള്ള ലോകാവസാന പ്രചാരകരുടെ പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് ഇക്കുറിയും പ്രവചനം തെറ്റുകതന്നെ ചെയ്യുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. നാസയിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിയെന്ന വാര്‍ത്തയുമായാണ് പ്രചരണം. ഇത് സംബന്ധിച്ച് വീഡിയോവും ഭാവനാ സൃഷ്ടിയുമായി പരക്കുന്നുമുണ്ട്. സെപ്റ്റംബര്‍ 23ന് ഭൂമിയില്‍ ‘നിബിറു’എന്ന മറ്റൊരു ഗ്രഹം വന്ന് ഇടിക്കുമെന്നും അത് ലോകാവസാനത്തിന് ഇടയാക്കമെന്നുമാണ് മറ്റൊരു പ്രവചനം. യഥാര്‍ഥത്തില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ലോകാവസാന കഥയാണിത്. ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയുള്ള സംഖ്യാശാത്രത്തെ കൂട്ടുപിടിച്ച് അമേരിക്കക്കാരനായ ഡേവിഡ് മീഡേ എന്നയാള്‍ എഴുതിയ പുസ്തകം നിബിറു ഗ്രഹം ഭൂമിയുടെ അന്തകനാകുമെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇദ്ദേഹം മാധ്യമങ്ങളുടെ മുന്നില്‍ അഭിമുഖത്തിന് തയ്യാറാകുന്നുമില്ല.
23ന് ഭൂമി മറ്റൊരു ഗ്രഹത്തില്‍നിന്നുള്ള അതി ഭീമാകാരമായ വായു പ്രകമ്പനത്തിന് ഇരയാകും. ആ പ്രകമ്പനത്തില്‍ കടല്‍ ജലം ആകാശത്തോളം ഉയരും. ഭൂമിയുടെ അടിത്തട്ടുവരെ കീഴ്മേല്‍മറിയും. ഇന്ന് ഭൂമിയ്ക്കുമേല്‍ കാണുന്ന എല്ലാം- ജീവജാലങ്ങളും സസ്യജാലങ്ങളും അടക്കം എല്ലാം- അപ്രത്യക്ഷമാകും. കടലിലെ ഏതാനും ചില ജീവികള്‍ മാത്രമാണ് ജീവനുള്ളവയായി ഭൂമിയില്‍ പിന്നീട് ശേഷിക്കുക. നിബിറുവിനെ സംബന്ധിച്ച ‘വിദഗ്ധ പ്രവചനങ്ങള്‍’ പ്രകാരം യഥാര്‍ഥത്തില്‍ നിബിറു 2003 ല്‍ ഭൂമിയില്‍ വന്നിടിക്കേണ്ടതായിരുന്നു. 2012-ലേയ്ക്ക് നീട്ടിവെച്ചു. എന്നാല്‍ അപ്പോഴും വിചാരിച്ചതുപോലെ സംഗതി നടന്നില്ല. പിന്നീടാണ് 2017 സപ്തംബര്‍ 23നു നിബിറുവും ഭൂമിയും തമ്മിലുള്ള കൂട്ടിയിടി നിശ്ചയിച്ചത്. ചില ക്രിസ്ത്യന്‍ വിഭാഗങ്ങളും ജ്യോതിശാസ്ത്ര ബന്ധം അവകാശപ്പെടുന്ന പ്രവാചകന്‍മാരും ഈ കഥയ്ക്ക് വലിയ പ്രചാരം നല്‍കിവരുന്നുണ്ട്. അതേസമയം, ബൈബിളില്‍ ലോകാവസാനത്തിന്റെ ചില സൂചനകളുണ്ടെന്ന് ചിലര്‍ വാദിക്കുന്നു. ഗ്രഹങ്ങളും സൂര്യനും ചന്ദ്രനും കന്നി, ചിങ്ങം എന്നീ നക്ഷത്ര രാശികളും പ്രത്യേക രേഖയില്‍ വരുന്ന ഒരു സെപ്റ്റംബര്‍ 23 ന് ലോകാവസാനം സംഭവിക്കുമെന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാല്‍ ജോതിശാസ്ത്രപ്രകാരം ഈ വാദങ്ങള്‍ക്ക് വലിയ നിലനില്‍പ്പില്ലെന്ന് ശാത്രജ്ഞര്‍ പറയുന്നു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ചന്ദ്രന്റെയും സൂര്യന്റെയും സ്ഥാനങ്ങള്‍ ഒരു പ്രത്യേക ക്രമത്തില്‍ വരാറുണ്ട്. 2017-ലും അക്കാര്യത്തിന് സവിശേഷതകളൊന്നുമില്ലെന്ന് കോള്‍ഗേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ആന്തോണി അവേനി വ്യക്തമാക്കുന്നു. മാത്രമല്ല, ബൈബിള്‍ പുതിയനിയമം എഴുതപ്പെടുന്ന കാലത്ത് കന്നിരാശി എന്നത് ഹീബ്രു ജ്യോതിശാസ്ത്രത്തില്‍ തിരിച്ചറിയപ്പെട്ടിരുന്നില്ലെന്നും പുരാതനകാലത്തെ ജ്യോതിശാസ്ത്രത്തെക്കുറിച്ച് പഠിക്കുന്ന അവേനി പറയുന്നു. സെപ്റ്റംബര്‍ 23 ന് ലോകം അവസാനിക്കില്ല. സുവിശേഷവത്കൃത ക്രിസ്തീയതയുടെ പേരില്‍ ഒരു തട്ടിപ്പാണ് അനാവരണം ചെയ്യപ്പെടുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

 

0Shares