തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ അതിക്രമം സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവന്നു. വാഹനങ്ങള്‍ തീയിട്ട് നശിപ്പിക്കാന്‍ ഉപയോഗിച്ചത് പെട്രോള്‍ ആണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പമ്പുകളില്‍ നിന്നും കന്നാസുകളില്‍ പെട്രോള്‍ ശേഖരിച്ചവര്‍ക്കായി അന്വേഷണം തുടരുന്നു. പരിസര പ്രദേശത്ത് നിന്ന് പെട്രോള്‍ വ്യാപകമായി വാങ്ങിച്ചത് സംബന്ധിച്ച വിവരം പൊലീസ് അന്വേഷിച്ചുവരുകയാണ്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ രണ്ട് ഗണ്‍മാന്മാരെ നിയമിച്ചു. 
അതിക്രമം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട് സന്ദീപാനന്ദഗിരി ഇന്ന് പോലീസിന് മൊഴി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ തനിക്ക് പറയാനുണ്ടെന്ന് സന്ദീപാനന്ദഗിരി പറഞ്ഞ സാഹചര്യത്തിലാണ് വിശദമായ മൊഴി രേഖപ്പെടുത്താനുള്ള പോലീസിന്റെ നീക്കം. സിറ്റി കമ്മിഷ്ണര്‍ പി പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുക. ആശ്രമവുമായി ബന്ധപ്പെട്ട ആളുകളേയും പോലിസ് ചോദ്യം ചെയ്യും.