സന്തോഷ് വധം: കലോത്സവ വേദിക്കു മുന്നിലൂടെ വിലാപയാത്ര കടന്നുപോയി.

  • Post category:news
  • Reading time:1 min read
You are currently viewing സന്തോഷ് വധം: കലോത്സവ വേദിക്കു മുന്നിലൂടെ വിലാപയാത്ര കടന്നുപോയി.

കണ്ണൂര്‍: തലശ്ശേരി ധര്‍മ്മടത്ത് കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കലോത്സവ വേദിക്കു മുന്നിലൂടെ കടന്നുപോയി. നേതാക്കളുടെ വാഹനവും മൃതദേഹം വഹിച്ചുള്ള ആംബുലന്‍സും പ്രധാനവേദിക്ക് മുന്നിലൂടെ കടത്തിവിട്ടു. പ്രശ്‌നസാധ്യത കണക്കിലെടുത്ത് വിലാപയാത്ര വേദിക്കുമുന്നിലൂടെ കടത്തിവിടാനാകില്ലെന്ന് പോലീസ് നിലപാടെടുത്ത സാഹചര്യത്തിലാണ് കളക്ടര്‍ മിര്‍ മുഹമ്മദലി ഇടപെട്ട് അനുമതി നല്‍കിയത്.

വേദിക്ക് മുന്നിലൂടെയല്ലാതെ മറ്റൊരു മാര്‍ഗം പോലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വേദിക്കുമുന്നിലൂടെ മാത്രമേ കടന്നുപോകുകയുള്ളൂവെന്ന് കെ.സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ വ്യക്തമാക്കിയതോടെയാണ് സ്ഥലത്ത് സംഘര്‍ഷസാധ്യത ഉടലെടുത്തത്. പ്രവര്‍ത്തകരില്‍ ചിലര്‍ പോലീസിനെ മറികടന്നു പോകാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നാണ് കളക്ടര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതും അനുമതി നല്‍കിയതും.

0Shares