
ചെന്നൈ: മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ നാലുഭാഷകളിലൊരുങ്ങുന്ന ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം സന്തോഷ് പണ്ഡിറ്റ് മലയാളസിനിമയുടെ അതിര്‍ത്തി കടക്കുന്നു. നായികമാര്‍ ആകുന്നത് ചില്ലറക്കാരല്ല, ദക്ഷിണേന്ത്യയിലെ തന്നെ സൂപ്പര്‍ താരമായ ഗ്ലാമര്‍ താരം സോണിയ അഗര്‍വാളും ലീന കപൂറുമാണ്. തിരുവനന്തപുരം, വര്‍ക്കല, കോവളം എന്നിവിടങ്ങളിലാണ് ചിത്രീകരണം.

കേരളത്തില്‍ മമ്മൂട്ടിയോടൊപ്പം സന്തോഷ് പണ്ഡിറ്റ് അഭിനയിച്ച ചിത്രം റിലീസിനൊരുങ്ങുകയാണ്. സാഗര ഫിലിം കമ്പനിയുടെ ബാനറില്‍ ഷിജിന്‍ ലാലാണ് സംവിധാനം. ഹോളിവുഡ് സാങ്കേതിക വിദഗ്ധരും ചിത്രവുമായി സഹകരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
