സന്തോഷിക്കാന്‍ പേടിയാകുന്നു’; ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട ശേഷം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing സന്തോഷിക്കാന്‍ പേടിയാകുന്നു’; ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട ശേഷം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: സമൂഹമാധ്യമങ്ങളില്‍ ആത്മഹത്യാകുറിപ്പെഴുതി ജീവനൊടുക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. അമ്മയുമായി വഴക്കിട്ടതിനെതുടര്‍ന്ന് ഹൈദരാബാദ് സ്വദേശിനിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. 21 വയസുകാരിയായ മൗനികയെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ ‘സന്തോഷിക്കാന്‍ പേടിയാകുന്നു’ എന്ന സന്ദേശം പോസ്റ്റ് ചെയ്തതിനുശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
‘കുറച്ച് ദിവസങ്ങളായി എനിക്ക് സന്തോഷിക്കാന്‍ പേടിയാണ്. എന്തു കൊണ്ടാണെന്നറില്ല എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരിക്കുന്നത് കാണാന്‍ ആര്‍ക്കും ഇഷ്ടമല്ല. ഓരോ നിമിഷത്തിലും എന്റെ ജീവിതം വഷളായി കൊണ്ടിരിക്കുകയാണ്’ എന്നതായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതിനോട് സമാനമായ മറ്റൊരു ആത്മഹത്യയും കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നിരുന്നു.ഷഹദ് ഹുസൈന്‍ എന്ന യുവാവ് തന്റെ മരണ ദൃശ്യങ്ങളുടെ വീഡിയോ ചിത്രീകരിച്ച് ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തിക കാരണത്താലായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്. കുടുംബാംഗങ്ങളില്‍ നിന്നും പണം കടം വാങ്ങിയ യുവാവ് ഇതിന്റെ പേരില്‍ മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നു. ഇതിന്റെ പേരിലാണ് യുവാവ് ആത്മഹത്യ ചെയ്തത്. രണ്ട് ആത്മഹത്യയ്ക്കും പുറമെ പഠനവുമായി ബന്ധപ്പെട്ട അമിത സമ്മര്‍ദം താങ്ങാനാവാതെ ഒരു പ്ലസ്ടു വിദ്യാര്‍ഥിനിയും ഹൈദരാബാദില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. സംയുക്തയെന്ന പതിനേഴ് കാരിയാണ് ആത്മഹത്യ ചെയ്തത്. മധപുരിലെ കോളേജിലാണ് സംയുക്തയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

0Shares