സദാചാര പോലിസ് ചമഞ്ഞെത്തിയ സംഘം യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; സംഭവം ഗോവയിലെ ബീച്ചില്‍

  • Post category:news
  • Reading time:1 min read
You are currently viewing സദാചാര പോലിസ് ചമഞ്ഞെത്തിയ സംഘം യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; സംഭവം ഗോവയിലെ ബീച്ചില്‍

പനാജി: ദക്ഷിണ ഗോവയിലെ ബീച്ചില്‍ കാമുകനു മുന്നില്‍വെച്ച് യുവതിയെ മൂന്നു യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി. വ്യാഴാഴ്ച രാത്രി സെര്‍നാഭാട്ടിം ബീച്ചിലാണ് സംഭവം. എന്നാല്‍ യുവതിയെ ആക്രമിച്ചവരില്‍ ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല. ബീച്ചിലെത്തിയ യുവതിയുടെയും കാമുകന്റെയും അടുത്തേക്ക് എത്തി മൂന്നംഗസംഘം ചോദ്യം ചെയ്യുകയായിരുന്നു. കമിതാക്കളാണെന്ന് പരിചയപ്പെടുത്തിയതോടെ സംഘത്തിന്റെ മട്ടുമാറി. ഇരുവരെയും തടഞ്ഞുനിര്‍ത്തുകയും യുവതിയുടെയും കാമുകന്റെയും വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഇവരോട് പണം ആവശ്യപ്പെട്ടു. പണം നല്‍കാന്‍ തയ്യാറാത്തതിനെ തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് കാമുകനു മുന്നില്‍വച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അവശയായ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനാ ഫലത്തിന് കാത്തിരിക്കുകയാണെന്നും സൗത്ത് ഗോവ എസ് പി അരവിന്ദ് ഗവാസ് പറഞ്ഞു. സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്നവരെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(26.05.18)

ഇന്നത്തെ ചോദ്യം

7. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള സംസ്ഥാനം?

A) കേരളം

B) ഗുജറാത്ത്

C) തമിഴ് നാട്

D) മഹാരാഷ്ട്ര

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക.

ഇന്നലെ (25.05.2018) നടന്ന മല്‍സരത്തിലെ ഉത്തരം; മലേഷ്യ, വിജയി: ഹസ്‌ന ഹാരിസ്, എടത്തല, ആലുവ.

0Shares