സദാചാര ഗുണ്ടായിസം വീണ്ടും; അരീക്കോട്ട് കള്ളന്മാരെന്നാരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing സദാചാര ഗുണ്ടായിസം വീണ്ടും; അരീക്കോട്ട് കള്ളന്മാരെന്നാരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ചു.

മലപ്പുറം: ഉല്‍സവം കാണാനെത്തിയ പ്രവാസിയടക്കമുള്ള രണ്ടു യുവാക്കളെ കള്ളന്മാരെന്നാരോപിച്ച് സദാചാരഗുണ്ടകള്‍ മര്‍ദ്ദിച്ചതായി പരാതി. ഇവര്‍ സഞ്ചരിച്ച വാഹനവും അക്രമികള്‍ തല്ലിത്തകര്‍ത്തു. മലപ്പുറം ജില്ലയിലെ അരീക്കോടാണ് സംഭവം. മുബഷീര്‍, സെയ്ഫുദ്ദീന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വാട്‌സപ്പില്‍ കാറിന്റെ ചിത്രം പ്രചരിപ്പിച്ച് ആളെക്കൂട്ടിയ ശേഷമായിരുന്നു അതിക്രമം. അവധിക്കു നാട്ടിലെത്തിയ മുബഷീര്‍ സുഹൃത്തുക്കളുടെ ക്ഷണമനുസരിച്ചാണ് ഉല്‍സവം കാണാന്‍ പോയത്.

 

 

ഇടയ്ക്ക് ക്ഷേത്രത്തിലേക്കുള്ള വഴി അന്വേഷിച്ച അദ്ദേഹത്തിന്റെ വാഹന നമ്പറും ചിത്രവും ഒരു യുവാവ് പകര്‍ത്തുകയായിരുന്നു. കള്ളന്മാരാണ് വാഹനത്തിലുള്ളതെന്ന തരത്തില്‍ വാട്‌സപ്പിലൂടെ പ്രചാരണം നടത്തി. ഇതേത്തുടര്‍ന്നാണ് നാട്ടുകാര്‍ ഓടിക്കൂടിയതും അവരെ മര്‍ദിച്ചതും. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഡിഷനല്‍ എസ് ഐക്കും സിപിഒയ്ക്കും ക്രൂരമായി മര്‍ദനമേറ്റു. നിരപരാധിത്വം തെളിയിക്കാന്‍ തിരികെ ചെന്ന തങ്ങളെ സ്റ്റീല്‍ കമ്പികളടക്കമുള്ള മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് മര്‍ദനമേറ്റ കെ.സി. മുബഷീര്‍ പറഞ്ഞു.

0Shares