സത്യവാങ് മൂലത്തിന് മറുപടി നൽകാൻ നടൻ ദിലീപിന് ഒരാഴ്ചത്തെ സമയംവേണം; നടൻ്റെ അഭിഭാഷകനും ഹാജരാകൻ അസൗകര്യമുണ്ട്; നടിയെ ആക്രമിച്ച കേസ് സുപ്രീം കോടതിയിൽ നടക്കുമ്പോൾ..

  • Post category:news
  • Reading time:1 min read
You are currently viewing സത്യവാങ് മൂലത്തിന് മറുപടി നൽകാൻ നടൻ ദിലീപിന് ഒരാഴ്ചത്തെ സമയംവേണം; നടൻ്റെ അഭിഭാഷകനും ഹാജരാകൻ അസൗകര്യമുണ്ട്; നടിയെ ആക്രമിച്ച കേസ് സുപ്രീം കോടതിയിൽ നടക്കുമ്പോൾ..

ദില്ലി/ കൊച്ചി/ തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് സുപ്രീം കോടതിയിൽ നടക്കുകയാണ്. ഇതിനിടെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ പകർപ്പ് വേണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ കഴിഞ്ഞതവണ ഹർജി നൽകി. ഇതിനെതിരെ സംസ്ഥാന സർക്കാർ സത്യവാങ്മൂലം നല്കുകയാണുണ്ടായത്. ദൃശ്യങ്ങൾ കൈമാറാനാകില്ലെന്നും ദിലീപ് യുവതിയെ അപമാനിക്കാൻ ഉപയോഗിച്ചേക്കാമെന്നും സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. ഇതിനുള്ള മറുപടിയാണ് ഇനി ദിലീപ് കോടതിയിൽ നൽകേണ്ടത്.എന്നാൽ സത്യവാങ് മൂലത്തിന് മറുപടി നൽകാൻ ഇനിയും ഒരാഴ്ചത്തെ സമയം വേണമെന്നാണ് ദിലീപ് കോടതിയിൽ ആവശ്യപെട്ടിയിട്ടുള്ളത്. ഇതിന് വേണ്ട അപേക്ഷയും ദിലീപ് നൽകി. കേസിൽ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുൾ റോത്തഗിയ്ക്കും ഹാജരാകൻ അസൗകര്യമുണ്ടെന്നു അപേക്ഷയിൽ പറയുന്നുണ്ട്. ഈ അപേക്ഷ ജസ്റ്റിസ് എ.എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്.

0Shares