
രാം കുമാര്‍
പലരും സണ്ണി ലിയോണിനെ ഷക്കീലയുമായി ആണ് താരതമ്യം ചെയ്യുന്നത്. സമീപകാലത്തു സണ്ണി ലിയോൺ സിനിമകളിൽ അഭിനയിച്ചു തുടങ്ങി എന്നതൊഴിച്ചാൽ, ഇവർ രണ്ടു പേരും തമ്മിൽ ഒരു സാമ്യവും ഇല്ല. രണ്ടു പേരും രണ്ടു വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവർ ആണ്.
ഇവരെ താരതമ്യം ചെയ്യുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡം ആണല്ലോ പോണിൽ അഭിനയിച്ചു എന്നത്. എന്നാൽ ആ താരതമ്യം തെറ്റാണ്. ഷക്കീല ഒരിക്കൽ പോലും പോൺ സിനിമകളുടെ ഭാഗം ആയിട്ടില്ല, എന്ന് മാത്രമല്ല അവർ ഒരിക്കൽ പോലും വസ്ത്രമില്ലാതെയോ ബിക്കിനി ധരിച്ചോ പോലും അഭിനയിച്ചിട്ടുമില്ല. അവരുടേത് എന്നുപറഞ്ഞു കാണുന്ന എല്ലാ സീനുകൾ അവരുടെ ഡ്യൂപ്പ് ആണ് അഭിനയിക്കാറുള്ളത്, അത് പോലും വസ്ത്രം ധരിച്ചുകൊണ്ടുള്ളതാണ്.
ഷക്കീലയെ നമുക്ക് സിൽക്ക് സ്മിതയുമായി താരതമ്യം ചെയ്‌യാം. പക്ഷെ സിൽക്ക് സ്മിത തെന്നിന്ത്യൻ സിനിമയുടെ ആകെ ചരിത്രത്തിന്റെ ഭാഗമായ അഭിനേത്രിയാണ്. അവരെ ഒഴുവാക്കികൊണ്ടു സിനിമാ ചരിത്രം എഴുതുവാൻ സാധ്യമല്ല. അതെ സമയം ഷക്കീല മലയാള സിനിമയുടെ മാത്രം ചരിത്രത്തിന്റെ ഭാഗമാണ്. മോഹൻലാലും മമ്മൂട്ടിയുമൊക്കെ പരാജയപ്പെട്ട, മലയാള സിനിമയുടെ ഏറ്റവും മോശമായ കാലഘട്ടത്തിൽ സിനിമാ വ്യവസായത്തെ തന്നെ പിടിച്ചു നിർത്തിയത് ഇവരാണ്. പലർക്കും ഇഷ്ട്ടപ്പെട്ടില്ല എങ്കിലും അതൊരു യാഥാർഥ്യമാണ്. പക്ഷെ അത് ഷക്കീല ഒറ്റയ്ക്കായിരുന്നില്ല. മറിയ, രേഷ്മ, അല്‍ഫോണ്‍സ, റോജ, സിന്ധു, അഭിലാഷ, തുടങ്ങി ഒരു വലിയ താര നിര തന്നെ ഷക്കീല സിനിമകളിൽ സ്ഥിരം സാന്നിധ്യം ആയിരുന്നു. ഇവരുടെ കൂടെ വിജയമായിരുന്നു ഷക്കീല സിനിമകൾ എന്ന് പറയപ്പെടുന്ന സനിമകളുടെ വിജയം.
സണ്ണി ലിയോൺ സിൽക്ക് സ്മിതയെ പോലെയോ ഷക്കീലയെ പോലെയോ അല്ല. അവർ പോൺ വ്യവസായത്തിന്റെ ഭാഗമായിരുന്നു. രണ്ടും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടെന്ന് കണ്ടിട്ടുള്ളവർക്കു അറിയാം എന്ന് കരുതുന്നു. ഗയ പാട്ടീൽ, ജാസ്മിൻ ചൗദരി, രാഖീ, അഞ്ജലി കാരാ, പ്രിയ റായ് തുടങ്ങിയവരാണ് ഈ മേഖലയിലെ പ്രശസ്തർ. പക്ഷെ ഇവരാരും മുഖ്യധാരാ സിനിമയുടെ ഭാഗം ആയില്ല. അതുകൊണ്ടു തന്നെ സണ്ണി ലിയോൺ ഇവരിൽ നിന്നും വ്യത്യസ്‍തമായി സ്വന്തം സ്പേസ് കണ്ടെത്തി.
ഇനി കട ഉത്ഘാടനം ചെയ്യാന്‍ ഷക്കീലയെ വിളിക്കണം എന്ന് പറയുന്നവരോട്, കൊച്ചിയിൽ സണ്ണിയെ ആളുകൾ കാണാൻ പോയത് ആരാധന മൂത്തൊന്നും അല്ല, കണ്ട പോൺ സിനിമയിലെ നായികയെ ഒന്ന് നേരിൽ കാണാൻ ഉള്ള കേവല ആഗ്രഹം മാത്രമാണ്. പൊതുവെ നടിമാരോട് പ്രേക്ഷകർക്ക് തോന്നുന്ന ഒരു തരം വികാരമാണ് ഇത്. ഇത് തന്നെയാണ് സരിതയോടും ഉണ്ടായിരുന്നത്. ഈ വികാരത്തെ ആരാധന എന്നൊന്നും പറയാന്‍ സാധ്യമല്ല. പ്രത്യേകിച്ച് വാക്കുകൾ കൊണ്ട് നിർവചിക്കാന്‍കഴിയാത്ത, എന്നാല്‍ ഒരാൾക്ക് ആ ആൾക്കൂട്ടത്തിനിടയിൽ നിന്നാൽ, തടിച്ചു കൂടിയ ജനം പറയുന്ന കമന്റുകൾ കേട്ട് എന്തെന്ന് സ്വയം മനസ്സിലാക്കാന്‍ കഴിയുന്ന ഒന്നാണ് അത്.
