സണ്ണി ലിയോണ്‍ വിമാന അപകടത്തില്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

  • Post category:news
  • Reading time:1 min read
You are currently viewing സണ്ണി ലിയോണ്‍ വിമാന അപകടത്തില്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

മുംബൈ: ബോളിവുഡ് താരം സണ്ണി ലിയോണ്‍ വിമാന അപകടത്തില്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഭര്‍ത്താവ് ഡാനിയല്‍ വെബറിനൊപ്പം സഞ്ചരിക്കവെ യന്ത്രതകരാറിനെ തുടര്‍ന്ന് വിമാനം ക്രാഷ് ലാന്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സണ്ണി ലിയോണ്‍ തന്നെയാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

കഴിഞ്ഞദിവസം മുംബൈയിലെ വസതിയിലേക്ക് പോകുന്നതിനിടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാത്തൂരിലാണ് സണ്ണി ലിയോണിന്റെ വിമാനം ഇടിച്ചിറങ്ങിയത്. അപകടത്തിന് ശേഷം തങ്ങള്‍ സുരക്ഷിതരാണെന്ന് കാണിച്ച് താരം വീഡിയോ പോസ്റ്റ് ചെയ്തപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. എന്നാല്‍ വിമാനത്തില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

0Shares