സഞ്ജു ഇന്ത്യന്‍ ട്വന്റി 20 ടീമില്‍; ഈശ്വരാനുഗ്രഹത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും ഫലമെന്ന് സഞ്ജു.വി. സാംസൺ

  • Post category:news
  • Reading time:1 min read
You are currently viewing സഞ്ജു ഇന്ത്യന്‍ ട്വന്റി 20 ടീമില്‍; ഈശ്വരാനുഗ്രഹത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും ഫലമെന്ന് സഞ്ജു.വി. സാംസൺ

ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം കണ്ടെത്താനായത് ഈശ്വരാനുഗ്രഹത്തിന്‍റെയും കഠിനാധ്വാനത്തിന്റെയും ഫലമെന്ന് മലയാളിതാരം സഞ്ജു വി. സാംസണ്‍. 2015 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുന്നത്. ഓള്‍ റൗണ്ടര്‍ ശിവം ദൂബെയും ടീമില്‍ ഇടം നേടി. ആഭ്യന്തര ക്രിക്കറ്റിലെ സഞ്ജുവിന്‍റെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിയിരുന്നു.

സഞ്ജുവിനെ എന്തുകൊണ്ട് ഇതുവരെ ദേശീയ ടീമില്‍ കളിപ്പിക്കുന്നില്ലെന്ന് മുന്‍ താരങ്ങളായ ഗംഭീറും ഹര്‍ഭജനുമെല്ലാം ചോദിച്ചിരുന്നു. ആരാധകരും സഞ്ജുവിനായി മുറവിളി കൂട്ടിയിരുന്നു. അടുത്തമാസം ഇന്ത്യയിലെത്തുന്ന ബംഗ്ലാദേശ് രണ്ടു ടെസ്റ്റും മൂന്നു ട്വന്റി 20-യും കളിക്കും. ട്വന്റി 20-യില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം നല്‍കിയതിനാല്‍ രോഹിത് ശര്‍മ ടീമിനെ നയിക്കും. ടെസ്റ്റില്‍ കോലി നയിക്കും.

ട്വന്റി 20: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ്സ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചഹാര്‍, ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ്, ശിവം ദുബെ, ശാര്‍ദൂല്‍ ഠാക്കൂര്‍. ടെസ്റ്റ്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്.

0Shares