സച്ചിന്‍ പാട്ടിലൂടെയും ആരാധകരെ പാട്ടിലാക്കുന്നു…!

  • Post category:news
  • Reading time:1 min read
You are currently viewing സച്ചിന്‍ പാട്ടിലൂടെയും ആരാധകരെ പാട്ടിലാക്കുന്നു…!

മുംബൈ: ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇനി സംഗീത വഴിയിലൂടെയും!. ലോകമറിയുന്ന ഈ ക്രിക്കറ്ററുടെ ഉള്ളില്‍ ഒരു പാട്ടുകാരനുമുണ്ട് എന്നറിയുക. പാട്ടിലൂടെ ആരാധകരെ പാട്ടിലാക്കാനാണ് ആ പ്രതിഭാശാലിയുടെ പുതിയ നീക്കം. പാട്ടില്‍ ഒരു കൈനോക്കാം എന്ന ആത്മവിശ്വാസത്തോടെ പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗമിനൊപ്പം സച്ചിന്‍ ഒരു മനോഹര ഗാനമാലപിച്ചിരിക്കുകയാണ്.

‘ക്രിക്കറ്റ് വാലി ബീറ്റ’് എന്നു തുടങ്ങുന്ന ഹൃദ്യമായ ഈ ഗാനം ഇപ്പോള്‍ യൂട്യൂബിലൂടെ വൈറലായിരിക്കുകയാണ്. സോണി ചാനലിലെ റിയാലിറ്റി ഷോ ആയ ‘ഇന്ത്യന്‍ ഐഡല്‍ 9’ എന്ന സംഗീത പരിപാടിയുടെ ഗ്രാന്റ് ഫിനാലെയോടനുബന്ധിച്ചാണ് സച്ചിന്‍ ഈ ഗാനമാലപിച്ചത്.

.

https://www.youtube.com/watch?v=tVn6c8u6P1I

0Shares