തിരുവനന്തപുരം: സന്തോഷ് നായരുടെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ , അജു വര്‍ഗീസ് , അന്ന രേഷ്മ രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി വരുന്ന സച്ചിന്റെ ടീസര്‍ പുറത്തിറങ്ങി. നിവിന്‍ പോളി തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് ടീസര്‍ പുറത്തുവിട്ടത്.
https://www.youtube.com/watch?v=PRFKyucj9bw&feature=youtu.be&fbclid=IwAR3ASfX_3D_CT3Tzc_n0xppmJwbCRW-P_x0pBqmq1Ruo0Y4KdM9xbRWbMoA
ക്രിക്കറ്റ് പശ്ചാത്തലത്തിലൂടെ ഒരു പ്രണയ കഥ പറയുന്ന ചിത്രമാണ് സച്ചിന്‍. അപ്പനി ശരത്,ധര്‍മജന്‍,ഹരീഷ് കണാരന്‍, രമേശ് പിഷാരടി, ജൂബി നൈനാന്‍, രഞ്ജി പണിക്കര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേര്‍ന്നു നിര്‍മ്മിക്കുന്ന സച്ചിന്‍ ഒരു മുഴുനീള കോമഡി ചിത്രമാണ്.