100 കോടി വില മതിക്കുന്ന ഗോവയിലെ ആഡംബര വില്ല സച്ചിന്‍ ജോഷി സ്വന്തമാക്കിയത് 73 കോടിക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing 100 കോടി വില മതിക്കുന്ന ഗോവയിലെ ആഡംബര വില്ല സച്ചിന്‍ ജോഷി സ്വന്തമാക്കിയത് 73 കോടിക്ക്.

ഗോവ: വിജയ് മല്ല്യയുടെ ഗോവയിലെ വസതി ബോളിവുഡ് സിനിമാതാരവും ബിസിനസുകാരനുമായ സച്ചിന്‍ ജോഷി സ്വന്തമാക്കി. ടൂറിസ്റ്റ് ഹോട്ട്സ്പോട്ടായ കണ്ടോളിം ബീച്ചിന്റെ തീരത്തുള്ള ‘കിങ്ങ്ഫിഷര്‍ വില്ല’ എന്ന ബംഗ്ലാവാണ് സച്ചിന്‍ ജോഷി 73 കോടി രൂപക്ക് സ്വന്തമാക്കിയത്. നൂറ് കോടി രൂപ മുതല്‍മുടക്കില്‍ വിജയ് മല്യ പണി തീര്‍ത്ത ‘കിങ്ങ്ഫിഷര്‍ വില്ല’ സ്ഥിതി ചെയ്യുന്നത് മൂന്ന് ഏക്കര്‍ ഭൂമിയിലാണ്. ആഡംബര ബെഡ്റൂമുകളും സ്വിമ്മിംഗ് പൂളുകളും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വില്ലയാണിത്. ഒന്‍പതിനായിരം കോടിയോളം രൂപ ബാങ്കില്‍ നിന്നും വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്ല്യയുടെ സ്വത്തുകളില്‍ ഒന്നാണ് ഗോവയിലെ കിങ്ങ്ഫിഷര്‍ വില്ല. വായ്പ്പ തിരിച്ചടക്കാത്തതിനാല്‍ മല്യയുടെ സ്വത്തുക്കള്‍ ബാങ്കുകള്‍ പിടിച്ചെടുത്ത് ലേലത്തില് വെക്കുകയായിരുന്നു. ‘കിങ് ഫിഷര്‍ വില്ല’ മൂന്ന് തവണ എസ്.ബി.ഐ ലേലത്തില്‍ വച്ചെങ്കിലും അടിസ്ഥാന തുകയെ ചൊല്ലി ലേലം തടസ്സപ്പെടുകയായിരുന്നു. 90 കോടി രൂപയായിരുന്നു എസ്.ബി.ഐ നിശ്ചയിച്ചിരുന്ന അടിസ്ഥാന വില. ഈ വില്ലയാണ് 73 കോടിക്ക് സച്ചിന്‍ ജോഷി സ്വന്തമാക്കിയത്.

‘ആഫ്രീന്‍’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ നടനായി അരങ്ങേറ്റം കുറിച്ച സച്ചിന്‍ ജോഷി ‘ജാക്ക്പോട്ട്’ എന്ന ചിത്രത്തില്‍ ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിന്റെ കൂടെ അഭിനയിച്ച ‘കഭി ജോ ബാദല്‍ ബര്‍സെ’ എന്ന ഗാനം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിരുന്നു. പൂനെ ആസ്ഥാനമായ ജെ.എം.ജെ ഗ്രൂപ്പിന്റെ കീഴിലുള്ള ‘വൈക്കിംഗ് വെഞ്ച്വേഴ്‌സ്’ എന്ന സ്ഥാപനത്തിന്റെ മേധാവിയാണ് ജോഷി. ഗോവയില്‍ വ്യാപകമായി ബിസിനസ് സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ജോഷി പദ്ധതിയിട്ടിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് വില്ല സ്വന്തമാക്കിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

0Shares