
കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ സ്വര്‍ണം എറണാകുളത്തിന്. കോതമംഗലം മാര്‍ബേസിലിന്‍റെ അമിത് എന്‍.വി. ആദ്യ സ്വര്‍ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് എറണാകുളത്തിന് സ്വര്‍ണം നേടിക്കൊടുത്തത്.
രണ്ടാം സ്വര്‍ണം പാലക്കാടിന് സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സി. ചാന്ദ്‌നിക്ക് . പാലക്കാട് കല്ലടി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ചാന്ദ്‌നി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ജെ. റിജോയ്ക്ക് സ്വര്‍ണം. പാലക്കാട് ജിഎച്ച്‌എസ് പട്ടാഞ്ചേരിയിലെ വിദ്യാര്‍ത്ഥിയാണ് റിജോ.

ഉച്ചയ്ക്ക് ശേഷം നടക്കുന്ന 400 മീറ്റർ ഫൈനലുകളാണ് ഇന്നത്തെ പ്രധാന ആകർഷണം. വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി ഇ.പി ജയരാജൻ കായികമേള ഉദ്ഘാടനം ചെയ്യും. ഒളിംപ്യൻ ടിന്‍റു ലൂക്ക മീറ്റിന്‍റെ ദീപം തെളിയിക്കും. പി.ടി ഉഷ, എം.ഡി വത്സമ്മ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. ത്രോ ഇനങ്ങള്‍ പ്രത്യേകം ക്രമീകരിച്ച് അപകടങ്ങളൊഴിവാക്കുന്നതിന് മുന്‍ഗണന നല്‍കിയാണ് കായികമേളയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മത്സരങ്ങള്‍ക്കായി സിന്തറ്റിക് ട്രാക്ക് തയ്യാറായിട്ടുണ്ട്. സ്ഥലപരിമിതിയെ തുടര്‍ന്ന് ട്രാക്കിലും ഫീല്‍ഡിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
