കണ്ണൂര്‍: 57ാം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അഞ്ചാം ദിനത്തിലേക്ക് കടന്നപ്പോള്‍ ജില്ലകള്‍ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. പാലക്കാട് 691 പോയിന്റോടെ ഒന്നാം സ്ഥാനത്ത്. കോഴിക്കോട് 689 പോയിന്റോടെ രണ്ടാം സ്ഥാനത്ത്. കണ്ണൂര്‍ 682 പോയിന്റോടെ മൂന്നാമതും, 675 പോയിന്റുള്ള തൃശ്ശൂര്‍ നാലാം സ്ഥാനത്തുമാണ്. 673 പോയിന്റുള്ള മലപ്പുറം തൊട്ടുപിന്നിലുണ്ട്.
