സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ട് ദിവസം പിന്നിടുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം: പാലക്കാട് ഒന്നാം സ്ഥാനത്ത്.

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ട് ദിവസം പിന്നിടുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം: പാലക്കാട് ഒന്നാം സ്ഥാനത്ത്.

കണ്ണൂര്‍: 57ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ട് ദിവസം പിന്നിടുമ്പോള്‍ സ്വര്‍ണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ജില്ലകള്‍ തമ്മില്‍ കാഴ്ച്ചവെക്കുന്നത്. 211 പോയന്റുമായി പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. 205 പോയന്റുമായി മുന്‍വര്‍ഷത്തെ ചാമ്പ്യന്‍മാരായ കോഴിക്കോട്
തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്ത്.

204 പോയന്റുമായി ആതിഥേയരായ കണ്ണൂര്‍ ഒട്ടും പിറകോട്ട് പോകാതെ മൂന്നാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. 203 പോയന്റുള്ള കോട്ടയവും തൃശ്ശൂരും നാലാം സ്ഥാനത്തുമാണ്. എറണാകുളം 198, തിരുവനന്തപുരം 196, മലപ്പുറം 196, കൊല്ലം 196, ആലപ്പുഴ 194, വയനാട് 178, പത്തനംതിട്ട 174, കാസര്‍കോട് 174, ഇടുക്കി 166 എന്നിങ്ങനെയാണ് മറ്റുജില്ലകളുടെ പോയിന്റ് നിലകള്‍.

0Shares