തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖാപിച്ചു. മികച്ചനടനായി വിനായകനെയും(കമ്മട്ടിപ്പാടം) മികച്ച നടിയായി രജീഷ വിജയനെയും( അനുരാഗ കരിക്കിന്‍ വെള്ളം) തെരഞ്ഞെടുത്തു. മികച്ച ചിത്രമായി മാന്‍ഹോളും മികച്ച സംവിധായികയായി വിധു വിന്‍സെന്റിനെയും (മാന്‍ഹോള്‍) തെരഞ്ഞെടുത്തു. മികച്ച ഗാനരചയിതാവായി അന്തരിച്ച ഒ.എന്‍.വി കുറുപ്പിനെയും(കംബോജി), മികച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍, മികച്ച സംഗീത സംവിധായകനായി എം. ജയചന്ദ്രനെയും(കംബോജി) തെരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ ചിത്രം ഒറ്റയാള്‍പാത, സ്വഭാവ നടന്‍ മണികണ്ഠന്‍(കമ്മട്ടിപ്പാടം), സ്വഭാവ നടി വി.കെ കാഞ്ചന(ഓലപ്പീപ്പി).
ബാലതാരം (ആണ്‍) ചേതന്‍ലാല്‍ (ഗപ്പി) പെണ്‍ ബാലതാരം അബേനി ആദി(കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ), പിന്നണി ഗായിക കെ.എസ് ചിത്ര, ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരം, മികച്ച ഗായകന്‍ സൂരജ് സന്തോഷ്. മികച്ച കുട്ടികളുടെ ചിത്രം കോലുമിഠായി, മികച്ച കഥാകൃത്ത് സലീംകുമാര്‍(കറുത്ത ജൂതന്‍), നവാഗത സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടി(കിസ്മത്ത്), മികച്ച ഛായാഗ്രഹണം: എം.ജെ രാധാകൃഷ്ണന്‍(കാടുപൂക്കുന്ന നേരം). പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. സാംസ്‌കാരിക മന്ത്രി എ.കെ ബാലനാണ് വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്.