സംസ്ഥാന വ്യാപകമായി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍.

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന വ്യാപകമായി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍.

തിരുവനന്തപുരം: മോട്ടോര്‍ വാഹനങ്ങളുടെ തോര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ഇന്ന് തുടങ്ങുന്ന 24 മണിക്കൂര്‍ പണിമുടക്ക് വെള്ളിയാഴ്ച്ച രാത്രി വരെയാണ് ഉണ്ടാകുന്നത്.

വര്‍ദ്ധിപ്പിച്ച വാഹന ഇന്‍ഷുറന്‍സ് പ്രീമിയം പിന്‍വലിക്കുക, ആര്‍.ടി.ഒ. ഓഫീസുകള്‍ മുഖേന വര്‍ദ്ധിപ്പിച്ച നികുതികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, യു.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, കെ.ടി.യു.സി. യൂണിയനുകളാണ് സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. സ്വകാര്യബസുകള്‍, ടെമ്പോ, ട്രക്കര്‍, ജീപ്പ്, ലോറി, ഓട്ടോറിക്ഷ, ടാക്സി, തുടങ്ങിയ വാഹനങ്ങളെല്ലാം തന്നെ പണിമുടക്കുമായി സഹകരിക്കുന്നുണ്ട്.

0Shares